അഞ്ജലിയുടെ കുടുംബത്തിനെ ചേര്‍ത്ത് പിടിച്ച് ഷാരൂഖ് ഖാന്‍!!! സാമ്പത്തിക സഹായം എത്തിച്ചു

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട അഞ്ജലിയുടെ കുടുംബത്തിന് കൈത്താങ്ങായി ബോളിവുഡ് താരം ഷാറൂഖ് ഖാന്‍. താരത്തിന്റെ എന്‍ജിഒയായ മീര്‍ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അഞ്ജലിയുടെ കുടുംബാംഗങ്ങള്‍ക്ക് സഹായവുമായെത്തി. ഈ ദുഷ്‌കരമായ സമയങ്ങളില്‍ അവരുടെ ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിനായി എന്‍ജിഒ വെളിപ്പെടുത്താത്ത തുക കുടുംബത്തിന് സംഭാവന ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂ ഇയര്‍ ദിനത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അഞ്ജലിയും സുഹൃത്തും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് അപകടം. ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന അഞ്ജലി കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു.

അമ്മയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്താണ് ഷാരുഖ് ഖാന്റെ സഹായം. അമ്മ കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് അഞ്ജലിയ്ക്ക് 10ാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടി വന്നിരുന്നു.

അഞ്ജലിയും സുഹൃത്തും സഞ്ചരിച്ച സ്‌കൂട്ടറിലേക്ക് കാര്‍ ഇടിച്ചു കയറിയാണ് അപകടം. ടയറിനുള്ളില്‍ കുടുങ്ങിയ അഞ്ജലിയെ വലിച്ചുകൊണ്ട് ഏകദേശം 12 കിലോമീറ്ററോളം കാര്‍ മുന്നോട്ട് പോയിരുന്നു. അപകടത്തില്‍ അഞ്ജലിയുടെ തലയോട്ടിയും വാരിയെല്ലും തകര്‍ന്ന നിലയിലായിരുന്നു.

2013ലാണ് ഷാറൂഖ് ഖാന്‍ പിതാവ് മീര്‍ താജ് മുഹമ്മദ് ഖാന്റെ പേരിലുള്ള മീര്‍ ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിനാണ് സംഘടന പ്രധാന്യം കൊടുക്കുന്നത്. പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മീര്‍ ഫൗണ്ടേഷന്‍ പിന്തുണ നല്‍കാറുണ്ട്.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

5 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

6 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

8 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

10 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

14 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

16 hours ago