അന്ന് ചുണ്ട് മുറിഞ്ഞ് സ്റ്റിച്ച് ഇടേണ്ടി വന്നു, കരീന കപൂറിന്റെ മുന്‍കാമുകന്റെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ട് സോഷ്യല്‍മീഡിയ

ദില്‍ തോ പാഗല്‍ ഹേ എന്ന ചിത്രത്തിലൂടെയായിരുന്നു ഷാഹിദ് കപൂറിന്റെ സിനിമാ അരങ്ങേറ്റം. കരീന കപൂറുമായുണ്ടായ ഗോസിപ്പുകള്‍ ഒരുകാലത്ത് നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ഒരു കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്ത് റിസ്‌കെടുക്കാനും താരം തയ്യാറാണ്. ഡ്യൂപ്പിനെ ഉപയോഗിക്കാന്‍ ഷാഹിദ് ഒരിക്കലും തയ്യാറാകാറില്ല. ചിത്രീകരണത്തിനിടെ അപകടങ്ങള്‍ ഷാഹിദിന് ഉണ്ടാകുന്നതും അതുകൊണ്ട് തന്നെ പതിവാണ്.
ഇത്തരത്തില്‍ തന്റെ ശ്രദ്ധക്കുറവ് മൂലം ഷൂട്ടിങിനിടെ ഉണ്ടായ ഒരു അപകടത്തെ ഷാഹിദ് കപൂര്‍ വെളിപ്പെടുത്തുകയുണ്ടയുണ്ടായി. തന്റെ ഇന്‍സ്റ്റഗ്രാം ലൈവിലാണ് ഇക്കാര്യം ഷാഹിദ് തുറന്ന് പറഞ്ഞത്.

ഷാഹിദിന്റെ വാക്കുകള്‍,

ജേഴ്‌സി എന്ന എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. എന്റെ ഒരു ശ്രദ്ധക്കുറവ് മൂലം ഉണ്ടായ അപകടമാണത്. ജീവിതത്തിലെ തന്നെ ഏറ്റവും വലിയ അബദ്ധങ്ങളില്‍ ഒന്നായിരുന്നു അത്. ഒരു പന്ത് കൊണ്ട് എന്റെ കീഴ്ചുണ്ട് പൊട്ടി. അത് മൂലം രണ്ട് മാസത്തേക്ക് ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വരുകയും ചെയ്തു. 25 സ്റ്റിച്ചുകള്‍ വേണ്ടി വന്നു അത് നേരെ ആകാന്‍. മൂന്ന് മാസം എടുത്തത്തിന് ശേഷമാണ് എന്റെ ചുണ്ടുകള്‍ പഴയ നിലയില്‍ എത്തുന്നത്. ഇപ്പോഴും ചില സമയങ്ങളില്‍ അത് പഴയത് പോലെ ആയി എന്ന് തനിക്ക് തോന്നാറില്ല. പലപ്പോഴും ചുണ്ടുകള്‍ ചലിപ്പിക്കാന്‍ കഴിയാറില്ല. അതുകൊണ്ട് തന്നെ സിനിമയ്ക്കായി ഞാന്‍ രക്തം വരെ നല്‍കി എന്ന് പറയാം.

Geethu