ബോളിവുഡില്‍ മാത്രമല്ല സിനിമാ ലോകത്ത് തന്നെ നിരവധിപ്പേര്‍ ആരാധകരായുള്ള നടനാണ് ഷാരൂഖാന്. ഇപ്പോഴിതാ താരത്തെ കടന്നുപിടിക്കാന്‍ ശ്രമിച്ച ഒരു ആരാധകന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. തന്റെ മക്കള്‍ക്കൊപ്പം മുംബൈ വിമാനത്താളവത്തില്‍ എത്തിയ ഷാരൂഖാനെയാണ് ആരാധകന് കൈയ്യില്‍ കയറി പിടിച്ചത്. ഉടനെ മകന് ആര്യന്ഖാന് അയാളെ തട്ടി മാറ്റുകയും ചെയ്യുന്നു. ഈ രംഗങ്ങള്‍ ഉള്ള വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്.
മുംബൈയില്‍ ഏറ്റവും ഇളയ മകന് അബ്രാംഖാന്റേയും മൂത്ത പുത്രന് ആര്യന് ഖാന്റേയും കൂടെയാണ് ഷാരൂഖാന് വിമാനത്താളത്തില്‍ നിന്ന് പുറത്തേക്ക് കടന്നത്.. അദ്ദേഹത്തിന് സുരക്ഷയൊരുക്കാന്‍ കൂടെയുള്ളവര്‍ ശ്രമിക്കുന്നതും കാണാം..പെട്ടെന്നാണ് അവിടെ നിന്ന ഒരു ആരാധകന് നടന്റെ കൈയ്യില്‍ കയറി പിടിച്ചത്… പ്രിയ താരത്തോടൊപ്പം ഫോട്ടോ എടുക്കാനാണ് ഇയാള്‍ ശ്രമിച്ചത് എന്ന് വീഡിയോയില്‍ നിന്ന് മനസ്സിലാകുന്നു.
എന്നാല്‍ ഷാരൂഖാന് പെട്ടെന്ന് ഒഴിഞ്ഞ് മാറി അയാളെ നോക്കുന്നതും പെട്ടെന്ന് തന്നെ ആര്യന് അച്ഛനെ ചേര്‍ത്ത് പിടിച്ച് സുരക്ഷ ഒരുക്കി മുന്നോട്ട് നടക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. തന്നെ കടന്ന് പിടിച്ച ആരാധകനെ രോഷാകുലനായാണ് ഷാരൂഖ് നോക്കുന്നത്..
അതിന്റെ ഞെട്ടലും അദ്ദേഹത്തിന്റെ മുഖത്ത് കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു. ഇങ്ങനെ ഏറെ കടുത്ത ആരാധകര്‍ താരത്തിന് ഉണ്ട്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ഷാരൂഖാന് ഇപ്പോള്‍ തന്റെ പുതിയ സിനിമകളുമായി തിരക്കിലാണ്. മക്കളുമൊത്തുള്ള യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ അദ്ദേഹത്തിന് മുംബൈയില്‍ വെച്ച് തന്നെയാണ് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായിരിക്കുന്നത്.