‘എന്റെ വൈഫ് ആണ് എന്റെ ലൈഫ്’, മനോഹരമായ കുറിപ്പുമായി ഷാജി കൈലാസ്!

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് ആനി. നിരവധി ഹിറ്റ് ചിത്രങ്ങൾ ആണ് താരം അഭിനയിച്ചത്. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർസ്റ്റാറുകളുടെ കൂടെയും അഭിനയിക്കാൻ അവസരം കിട്ടിയ ഒരു നായിക കൂടിയാണ് താരം. സ്വപ്നലോകത്തെ ബാലഭാസ്‌ക്കരൻ, മഴയെത്തും മുൻപേ, പാർവതി പരിണയം, രുദ്രാക്ഷം തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനം ആണ് താരം കാഴ്ചവെച്ചത്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് താരം സംവിധായകൻ ഷാജി കൈലാസുമായി പ്രണയത്തിൽ ആകുന്നത്. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാകുകയും ചെയ്തു. വിവാഹശേഷം ആനി സിനിമ ജീവിതം വിടുകയും പൂർണ്ണമായും ഭർത്താവിനും കുടുംബത്തിനും വേണ്ടി ഒരു നല്ല വീട്ടമ്മയായി ജീവിക്കുകയും ആയിരുന്നു. വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ആനീസ് കിച്ചൺ എന്ന ടെലിവിഷൻ പരിപാടിയിലൂടെ ആനി വീണ്ടും പ്രേഷകരുടെ മുന്നിൽ എത്താൻ തുടങ്ങി. മികച്ച സ്വീകാര്യതയാണ് ആനി അവതരിപ്പിക്കുന്ന പരിപാടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോൾ ഷാജി കൈലാസ് വനിതാ ദിനത്തിൽ ഭാര്യ ആനിയെ കുറിച്ച് പങ്കുവെച്ച കുറിപ്പാണു ആരാധക ശ്രദ്ധ നേടുന്നത്. എന്റെ ഭാര്യയാണ് എന്റെ ജീവിതം. ദൈവത്തിനോട് ഒരുപാട് നന്നിയുണ്ട് ഇത്രയും കരുത്തുള്ള ഒരു സ്ത്രീയെ എന്റെ ജീവിതത്തിലേക്ക് നൽകിയതിന്. അവൾ അന്തസുള്ളവളും കരുത്തുള്ള സ്ത്രീയുമാണ്. ഭാവിയെ ഭയക്കാതെ അവൾ ചിരിക്കുന്നു. എന്നും കരുത്തോടെ തന്നെ ഇരിക്കൂ. വനിതാ ദിനാശംസകൾ എന്നുമാണ് ഷാജികൈലാസ് തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. നിരവധി പേരാണ് താരത്തിന്റെ കുറിപ്പിന് പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്.

മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളോടും ഒത്ത് സിനിമ ചെയ്ത ആനി മോഹൻലാലിനൊപ്പം മാത്രമാണ് സിനിമ ചെയ്യാതെ പോയത്. 1996 ജൂൺ ഒന്നിന് ആയിരുന്നു ഷാജി കൈലാസും ആനിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. നടൻ സുരേഷ് ഗോപിയുടെ വീട്ടിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. സന്തോഷകരമായ ദാമ്പത്യ ജീവിതം ആണ് ഇരുവരും നയിക്കുന്നത്. ഇവർക്ക് മൂന്ന് ആൺകുട്ടികളും ഉണ്ട്.

Sreekumar

Recent Posts

വീണ്ടും നടൻ ധർമ്മജൻ വിവാഹിതനായി! വിവാഹത്തിന് സാക്ഷിയായി മക്കൾ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്‍മ്മജന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…

2 hours ago

സിനിമയിൽ മേക്കപ്പിന് കൂടുതൽ ട്രോളുകൾ ലഭിക്കുന്നത് തനിക്ക്! ഭാഗ്യദോഷത്തിന്  അന്നത്തെ മേക്കപ്പും അങ്ങനെയായി; നവ്യ

പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…

3 hours ago

കമന്റെ ബോക്സിൽ വന്നു ഇങ്ങനെ ഛർദ്ധിക്കുന്ന എല്ലാവരോടും പുച്ഛം മാത്രം! തന്റെ പോസ്റ്റിനു താഴെ നെഗറ്റീവ് പറഞ്ഞ  ആളിനെ മറുപടിയുമായി; അഭയ ഹിരണ്മയി

സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…

4 hours ago

അവാർഡിന് പോയപ്പോൾ ജൂറി എന്നോട് ചോദിച്ച ചോദ്യം ഇന്നും എന്നിൽ വിഷമം ഉണ്ടാക്കി! താൻ അവാർഡ് സ്വീകരിച്ചത് ആളുകൾ കണ്ടിട്ടുള്ള ചിത്രങ്ങൾക്ക് വേണ്ടി; ഉർവശി

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…

6 hours ago

എന്റെ കൂടെ നിന്ന് അദ്ദേഹം അഭിനയിക്കുവാണെന്ന് എനിക്ക് മനസിലായില്ല! ഒരടി അദ്ദേഹം തന്നില്ലന്നേയുള്ളു, സിദ്ധിഖിനെ കുറിച്ച് ആസിഫ് അലി

മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…

7 hours ago

കോടികൾ മുടക്കി മാസങ്ങൾക്ക് മുൻപ് നിർമ്മിച്ച അടൽ സേതുവിൽ വിള്ളലുകൾ

മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…

8 hours ago