Film News

ആദ്യ ഷോട്ട് എടുക്കുമ്പോൾ ക്യാമറ നിലത്തു വീണു! സുരേഷ് ഗോപി നിരാശനായി, എന്നാൽ പടം ഹിറ്റ്,ഷാജി കൈലാസ്

സുരേഷ് ഗോപിയുടെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ‘ഏകലവ്യൻ’ ഇപ്പോൾ ചിത്രത്തെ കുറിച്ച് ഷാജി കൈലാസ് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഏകലവ്യൻ വിജയം കൈവരിക്കുന്നതിന് മുൻപേ നടന്ന സംഭവം ഓർത്തെടുത്തുകൊണ്ടു ഷാജി കൈലാസ് തന്റെ സോഷ്യൽ മീഡിയിൽ പങ്കുവെച്ച കുറിപ്പാണ് ശ്രെദ്ധ ആയതും, വീണു പോയ ക്യാമറയും,   മഹാവിജയത്തിന്റെ ഫലപ്രാപ്തിയും എന്നായിരുന്നു ഷാജി കൈലാസ് നൽകിയ തലക്കെട്ട്. ഭാഗ്യയുടെ വിവാഹ നാളിൽ മന്ത്രിക്ക് ഞങ്ങളെ ഓരോരുത്തരെയും പരിചയപെടുത്തിക്കൊടുക്കുമ്പോൾ സുരേഷ് ഗോപി അനുഭവിച്ച ആത്മനിർവൃതി കേവലം ഒരു സുഹൃത്തിന്റെയോ, ഒരു സഹപ്രവർത്തകന്റെയോ മാത്രമായിരുന്നില്ല.

മറിച്ചു ഉത്തമനായ ഒരു കലാകാരനിൽ കാലം ചേർത്തുവെക്കുന്ന ബോധമൂല്യങ്ങളുടെ പ്രകടനം കൂടിയായിരുന്നു. സുരേഷ് ഗോപിയുടെ ഈ ഒരു പ്രകടനം തന്നെ പഴയ കാലങ്ങളിലേക് ഒന്ന് കൊണ്ടുപോയി, ഏകലവ്യൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയം, സുരേഷ് ഗോപി അവിടേക്ക് ആദ്യമായി എത്തുകയാണ്, ആദ്യ ഷോട്ടിനായി എത്തിയപ്പോളാണ് അത് സംഭവിച്ചത്. ക്യാമറ നിലത്തു വീണു, അതിന്റെ ലെൻസുകൾ പൊട്ടിത്തെറിച്ചു,സെറ്റ് മൂകമായി

സുരേഷിന്റെ കണ്ണുകളിൽ നിരാശയുടെയും, ദുഖത്തിന്റെയും അലയൊലികൾ. ഞാൻ സുരേഷിനെ ആശ്വസിപ്പിച്ചു സുനിൽ ഗുരുവായൂരിനെ കൊണ്ട് മൂന്ന് നാല് സ്റ്റിൽ എടുപ്പിച്ചു അതിനു ശേഷമാണ് മേക്കപ്പ് അഴിച്ചുമാറ്റിയത്. ഐശ്വര്യക്കേടിന്റെയും, ദുർനിമിത്തങ്ങളായി ആ ദിവസം അങ്ങനെ അവസാനിച്ചു, ഏകലവ്യൻ പൂർത്തിയായി, അങ്ങനെ സുരേഷ്  ഗോപി സ്റ്റാർ ആയി, മൂന്ന് തവണയാണ് ചിത്രത്തിന്റെ വിജയം ആഘോഷിച്ചത്, ആ ദിവസം ഞാൻ ക്യാമറ വീണ കാര്യം സുരേഷ് ഗോപിയെ ഓർമിപ്പിച്ചു അദ്ദേഹം ഒന്ന് ചിരിച്ചു, ഗുരുവായൂരപ്പനും, ലൂർദ് മാതാവും, പടച്ചവനും അങ്ങനെ എല്ലാവരുമടക്കം സുരേഷ് ഗോപിയെ അനുഗ്രഹിക്കട്ടെ, ഭാഗ്യക്ക് നല്ല ജീവിതം കൈവരിക്കട്ടെ, എല്ലാവര്ക്കും എല്ലാ നന്മകളുമുണ്ടാകട്ടെ ഷാജി കൈലാസ് കുറിച്ച്

Suji