‘ഏത് അവസ്ഥയിലും പുഞ്ചിരി എന്നതാണ് മികച്ച പ്രതികരണം’ ദി ട്രൂത്ത് ചിത്രവുമായി ഷാജി കൈലാസ്

മലയാളത്തില്‍ ഏറെ ഹിറ്റായ കൂട്ടുകെട്ടാണ് മമ്മൂട്ടി-ഷാജി കൈലാസ് ടീം. ‘ദി കിംഗ്’, ‘ദി ട്രൂത്ത്’, ‘വല്യേട്ടന്‍’, ‘ദ്രോണ’, ‘ഓഗസ്റ്റ് പതിനഞ്ച്’, ‘ദി കിംഗ് ആന്‍ഡ് കമ്മീഷണര്‍’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഇവരുടെ കൂട്ടുകെട്ടില്‍ പിറന്നതാണ്.

ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പമുള്ള ഒരു പഴയകാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഷാജി കൈലാസ്.’ദി ട്രൂത്ത്’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചുള്ള ചിത്രമാണ് ഷാജി കൈലാസ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘ഏത് അവസ്ഥയിലും പുഞ്ചിരി എന്നതാണ് മികച്ച പ്രതികരണം’ എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ആരാധകര്‍ ഈ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ്. ‘രണ്ടാം ഭാഗത്തിന് എന്തെങ്കിലും സ്‌കോപ്പ് ഉണ്ടോ’ എന്ന് ആരാധകര്‍ കമന്റ്് ചെയ്തിട്ടുണ്ട്.

എസ്എന്‍ സ്വാമിയുടെ തിരക്കഥയില്‍ 1998ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദി ട്രൂത്ത്. ഒരു ബോംബ് സ്‌ഫോടനത്തില്‍ മുഖ്യമന്ത്രി കൊല്ലപ്പെടുന്നതും തുടര്‍ന്നുളള അന്വേഷണവുമാണ് സിനിമയുടെ ഇതിവൃത്തം. ഭരത് പട്ടേരി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. തിലകന്‍, മുരളി, ജനാര്‍ദ്ദനന്‍, വാണി വിശ്വനാഥ്, ദിവ്യ ഉണ്ണി, ബാലചന്ദ്രമേനോന്‍, സായി കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

 

 

Gargi