അനുപമ ഗര്‍ഭിണിയോ? അച്ഛനെ ചേര്‍ത്തു പിടിച്ചുള്ള ചിത്രം പങ്കുവെച്ച് നടി

പ്രേമം എന്ന സിനിമയിലൂടെയാണ് അനുപമ പരമേശ്വരന്‍ സിനിമയിലേക്ക് കടന്നു വന്നത്. മലയാളത്തിന് പുറമെ ഇപ്പോള്‍ അന്യ ഭാഷകളിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമത്തിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അച്ഛനൊപ്പമുള്ള മനോഹരമായ ഒരു പഴയ ചിത്രം പങ്കുവെയ്ക്കുന്നു’ എന്ന കുറിപ്പോടെയാണ് താരം ഫോട്ടോ പങ്കുവെച്ചത്. ഗര്‍ഭിണിയായ അനുപമയാണ് ചിത്രത്തിലുള്ളത്. താരം ശരിക്കും ഗര്‍ഭിണിയായോയെന്ന സംശയത്തിലാണ് ആരാധകര്‍.

എന്നാല്‍ ജേക്കബ് ഗ്രിഗറി നായകനായെത്തിയ മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലുള്ള ചില നിമിഷങ്ങള്‍ ആണ് അനുപമ പങ്കുവെച്ചിരിക്കുന്നത്. 2019ല്‍ ഒടിടി റിലീസായെത്തിയ ചിത്രത്തില്‍ ശ്യാമ എന്ന കഥാപാത്രമായാണ് അനുപമയെത്തിയത്. സിനിമയിലെ അസി.ഡയറക്ടര്‍ കൂടിയായിരുന്നു അനുപമ.

‘കുഞ്ഞേ, ഞാന്‍ നിനക്ക് അഭിനന്ദനങ്ങള്‍ ടൈപ്പ് ചെയ്യാന്‍ പോകുകയായിരുന്നു’ എന്നാണ് നടി വിദ്യു രാമന്‍ കമന്റിട്ടിരിക്കുന്നത്. ‘ഇതൊക്കെ എപ്പോ’ എന്നാണ് ഒരാളുടെ കമന്റ്. ഇങ്ങനെ ഞെട്ടിക്കല്ലേ എന്നാണ് മറ്റൊരാള്‍ കുറിച്ചത്. തെലുങ്കില്‍ റൗഡി ബൗയ്‌സ് എന്ന സിനിമയാണ് അനുപമയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Gargi