തെന്നിന്ത്യൻ സിനിമകളെ ഒരുകാലത്ത് ഇളക്കി മറിച്ച താരം ആയിരുന്നു ഷക്കീല. ഇരുന്നൂറിൽ അധികം ചിത്രങ്ങൾ ആണ് ഷക്കീലയുടേതായി പുറത്തിറങ്ങിയത്. സൂപ്പർസ്റ്റാർ ചിത്രങ്ങൾ വരെ ഒരുകാലത്ത് ഷക്കീല ചിത്രങ്ങളുമായി പിടിച്ചുനിൽക്കാൻ നന്നേ ബുദ്ധിമുട്ടിയിരുന്നു. എന്നാൽ ഒരു ഓളം തീർത്ത് താരം സിനിമ ജീവിതത്തിനു വിടപറയുകയും ചെയ്തു. വർഷങ്ങൾ ആയി ഷക്കീല ഇപ്പോൾ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. എങ്കിലും ഷക്കീല ചിത്രങ്ങൾ ഇനിയും പുറത്തിറങ്ങും എന്ന പ്രതീക്ഷയിൽ ആണ് ആരാധകരും. നിരവധി ഭാഷകളിലായി 250 ചിത്രങ്ങളിലാണ് ഷക്കീല വേഷമിട്ടിട്ടുള്ളത്.തന്റെ കുടുംബത്തിന് വേണ്ടിയാണ് താൻ സിനിമയിൽ മോശം വേഷങ്ങൾ ചെയ്തത് എന്നാൽ പണം കിട്ടിയപ്പോൾ അവർ എല്ലാവരും തന്നെ തള്ളി പറഞ്ഞു എന്ന് ഷക്കീല നേരത്തെ പറഞ്ഞിട്ടുണ്ട്.
ഇപ്പോൾ താരം നിരവധി ചാരിറ്റി പ്രവർത്തങ്ങൾ നടത്തുന്നുണ്ട്, തനിക്ക് ഒരു മകൾ ഉള്ള കാര്യം ഷക്കീല നിരവധി തവണ പറഞ്ഞിട്ടുണ്ട്, അവൾക്ക് വേണ്ടിയാണ് താൻ ജീവിക്കുന്നത് എന്നും താരം വ്യക്തമാക്കിയിട്ടുണ്ട്, വിവാഹം കഴിക്കാത്ത ഷക്കീലയ്ക്ക് എങ്ങനെ മകൾ ഉണ്ടായി എന്ന് പലരും ചോദിച്ചിട്ടുമുനണ്ട്. കഴിഞ്ഞ ദിവസമാണ് ഷക്കീല തന്റെ മകളെ ആരാധകർക്ക് പരിചയപ്പെടുത്തിയത്. പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാം തനിക്ക് ജീവിക്കാൻ കരുത്ത് നൽകിയത് തന്റെ മകൾ ആണെന്നും താരം പറഞ്ഞിരുന്നു. ഞാൻ പ്രസവിച്ചിട്ടില്ല, ജന്മം കൊടുത്ത് കൊണ്ട് ഒരു ഒരു കുഞ്ഞിന്റെ അമ്മയാകാൻ എനിക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ കർമ്മം കൊണ്ട് ഞാൻ കുറച്ച് പേരുടെ ‘അമ്മ ആണെന്നും താരം പറഞ്ഞു.
ഞാൻ പ്രസവിച്ചിട്ടില്ല. പക്ഷെ എന്നെ ഒരുപാട് പേര് ‘അമ്മ എന്ന് വിളിക്കുന്നുണ്ട്. അത് കേൾക്കുമ്പോൾ എനിക്ക് ഭയങ്കര അഭിമാനമാണ് എന്നുമാണ് അടുത്തിടെ തന്റെ ബിയോപിക് സിനിമയുമായി ബന്ധപെട്ടു നടത്തിയ പത്രസമ്മേളനത്തിനിടയിൽ താരം പറഞ്ഞത്. തന്റെ ജീവിതത്തിൽ ഒരുപാട് തെറ്റുകൾ പറ്റിയെന്നും ഇന്നത്തെ തലമുറകൾ ആ തെറ്റുകൾ ആവർത്തിക്കരുതെന്നും താരം പറഞ്ഞു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…