ഷക്കീലയുടെ മകൾ മില്ലയും ബിഗ്‌ബോസിലേക്ക്, ആകാംഷയോടെ ആരാധകർ

ഒരുകാലത്ത് തെന്നിന്ത്യയെ മുഴുവൻ തരംഗം സൃഷ്ട്ടിച്ച താരമായിരുന്നു ഷക്കീല. ഇരുന്നൂറിൽ അധികം ചിത്രങ്ങൾ ആണ് ഷക്കീലയുടേതായി പുറത്തിറങ്ങിയത്. സൂപ്പർസ്റ്റാർ ചിത്രങ്ങൾ വരെ ഒരുകാലത്ത് ഷക്കീല ചിത്രങ്ങളുമായി പിടിച്ചുനിൽക്കാൻ നന്നേ ബുദ്ധിമുട്ടിയിരുന്നു. എന്നാൽ ഒരു ഓളം തീർത്ത് താരം സിനിമ ജീവിതത്തിനു വിടപറയുകയും ചെയ്തു. വർഷങ്ങൾ ആയി ഷക്കീല ഇപ്പോൾ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. എങ്കിലും ഷക്കീല ചിത്രങ്ങൾ ഇനിയും പുറത്തിറങ്ങും എന്ന പ്രതീക്ഷയിൽ ആണ് ആരാധകരും. നിരവധി ഭാഷകളിലായി 250 ചിത്രങ്ങളിലാണ് ഷക്കീല വേഷമിട്ടിട്ടുള്ളത്.തന്റെ കുടുംബത്തിന് വേണ്ടിയാണ് താൻ സിനിമയിൽ മോശം വേഷങ്ങൾ ചെയ്തത് എന്നാൽ പണം കിട്ടിയപ്പോൾ അവർ എല്ലാവരും തന്നെ തള്ളി പറഞ്ഞു എന്ന് ഷക്കീല നേരത്തെ പറഞ്ഞിട്ടുണ്ട്, ഇപ്പോൾ താരം നിരവധി ചാരിറ്റി പ്രവർത്തങ്ങൾ നടത്തുന്നുണ്ട്, തനിക്ക് ഒരു മകൾ ഉള്ള കാര്യം ഷക്കീല നിരവധി തവണ പറഞ്ഞിട്ടുണ്ട്, അവൾക്ക് വേണ്ടിയാണ് താൻ ജീവിക്കുന്നത് എന്നും താരം വ്യക്തമാക്കിയിട്ടുണ്ട്, വിവാഹം കഴിക്കാത്ത ഷക്കീലയ്ക്ക് എങ്ങനെ മകൾ ഉണ്ടായി എന്ന് പലരും ചോദിച്ചിട്ടുമുനണ്ട്.  കഴിഞ്ഞ ദിവസമാണ് ഷക്കീല തന്റെ മകളെ ആരാധകർക്ക് പരിചയപ്പെടുത്തിയത്.

സിനി മേക്കപ്പ് ആർട്ടിസ്റ്റ് മില്ലയാണ് താരത്തിന്റെ മകൾ. മില്ലയെ താരം എടുത്ത് വളർത്തുകയാണ്, ഒരു ട്രാൻസ്‌ജെൻഡർ ആണ് മില്ല, മില്ല തമിഴിലെ പ്രശ്‌സതമായ ടിവി പരുപാടിയിൽ കൂടിയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്, മകൾക്ക് തന്നോട് വളരെ സ്നേഹം ആണെന്നും, തനിക്ക് വേണ്ട ശക്തിയും പിന്തുണയും നൽകുന്നത് മകൾ ആണെന്നും ഷക്കീല പറഞ്ഞിരുന്നു, ഇപ്പോൾ പുറത്ത് വരുന്ന വാർത്ത മില്ല ബിഗ് ബോസ് തമിഴിന്റെ പുതിയ സീസണില്‍ പങ്കെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

ഇത്തവണ ഷോയിലുണ്ടാവുമെന്ന് ഏകദേശം ഉറപ്പായ മല്‍സരാര്‍ത്ഥി മില്ലയാണെന്നും അറിയുന്നു. അതേസമയം ഇതേകുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല. ബിഗ് ബോസ് തമിഴിന്‌റെ ആദ്യ നാല് സീസണുകള്‍ വലിയ വിജയമായിരുന്നു. ഉലകനായകന്‍ കമല്‍ഹാസന്‍ അവതാരകനായ ഷോയ്ക്ക് തുടക്കം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. തമിഴില്‍ വിജയമായ ശേഷമാണ് ബിഗ് ബോസ് ഷോ മലയാളത്തിലേക്കും എത്തിയത്.

Krithika Kannan