അമ്മയാകുക എന്നാൽ എല്ലാവര്ക്കും പറ്റുന്ന ഒന്നല്ല, എനിക്കും അത് തന്നെയാണ്

ഒരു കാലത്ത് മലയാള സിനിമ രംഗത്ത് സജീവമായി നിന്ന താരമാണ് ഷക്കീല. നിരവധി ചിത്രങ്ങളിൽ കൂടി ആരാധകരുടെ ശ്രദ്ധ നേടിയ താരം ഒരു കാലത്ത് നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്. ഒരു കാലത്ത് സൂപ്പർസ്റ്റാർ പടങ്ങൾക്ക് പോലും ആളുകൾ കയറാതിരുന്ന സാഹചര്യത്തിലും ഷക്കീല പടങ്ങൾ കാണാൻ തിയേറ്ററിൽ ആളുകളുടെ തിരക്കായിരുന്നു. എന്നാൽ ഇത്തരം മേനി പ്രദർശിപ്പിക്കുന്ന ചിത്രങ്ങളിലേക്ക് താൻ സ്വന്തം ഇഷ്ടപ്രകാരം കടന്ന് വന്നത് അല്ല എന്നും കുടുംബത്തിലെ കഷ്ടപ്പാടുകൾ കൊണ്ടാണ് അത്തരം സിനിമകൾ ചെയ്യേണ്ടി വന്നത് എന്നും ഷക്കീല തന്നെ പറഞ്ഞിരുന്നു. എന്നാൽ ഇത്തരം സിനിമകളിൽ അഭിനയിച്ച് കാശ് ആയി കഴിഞ്ഞപ്പോഴേക്കും ആ കുടുംബം തന്നെ തള്ളിപ്പറഞ്ഞു എന്നും ഒരിക്കൽ താരം തുറന്ന് പറഞ്ഞിരുന്നു.

ഇപ്പോഴിത ഒരു അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, എനിക്ക് വിവാഹജീവിതം പറഞ്ഞിട്ടില്ല എന്നാണ് തോന്നുന്നത്. കാരണം രണ്ടു മൂന്നു പ്രണയങ്ങൾ ഒക്കെ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നും വിവാഹത്തിലേക്ക് എത്തിയില്ല. ഒരാൾ ഇപ്പൊൽ ചെന്നൈയിൽ ബിസിനസ് ചെയ്യുന്നു. മറ്റൊരാൾ ഒരു നടൻ ആണ് . അദ്ദേഹത്തിനെ പേര് ഞാൻ പറയുന്നില്ല. വേറെ ഒരാളുമായി പത്ത് വർഷത്തോളം ഉള്ള പ്രണയം ആയിരുന്നു. എന്നാൽ അതും വിവാഹത്തിൽ എത്തിയില്ല. ഈ പ്രണയങ്ങൾ എല്ലാം പാതി വഴിയിൽ അവസാനിപ്പിക്കാനുള്ള കാരണവും ഞാൻ തന്നെയാണ്.

എന്റെ കാമുകന്മാർ എന്റെ കുടുംബത്തിന് വേണ്ടി ഞാൻ ചെയ്യുന്ന കാര്യങ്ങൾ എന്നോട് ചോദിക്കാൻ പാടില്ലായിരുന്നു. കുടുംബത്തിനാണോ ജീവിതത്തിനാണോ പ്രാധാന്യം നൽകിയത് എന്ന് ചോദിച്ചാൽ ഞാൻ എന്റെ ജീവിതം നോക്കാതെ കുടുംബത്തിന് വേണ്ടി ജീവിച്ചു. വിവാഹം കഴിച്ചു കുടുംബമായി ജീവിക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട്. ഞാൻ ഒരു പെണ്ണ് അല്ലെ, എനിക്കും ആഗ്രഹങ്ങൾ ഇല്ലാതിരിക്കുമോ? പക്ഷെ എനിക്ക് താലിഭാഗ്യം ഇല്ലെന്നാണ് തോന്നുന്നത്. കുഞ്ഞുങ്ങളെ എനിക്ക് ഇഷ്ട്ടമാണ്. പക്ഷെ പ്രസവിക്കാൻ പേടിയാണ്. വേദനിക്കും എന്ന ഭയമാണ് എനിക്ക്. വളരെ ചെറുപ്പത്തിലേ ആ ചിന്ത എന്റെ മനസ്സിൽ കയറിക്കൂടിയത് ആണ് എന്നും ഷക്കീല പറഞ്ഞു.

Rahul

Recent Posts

വിജയിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞുവെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങൾ ഉണ്ട്

തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…

13 mins ago

സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നപ്പോൾ ഇടവേള ബാബുവിന് വേണ്ടി താനടക്കം ആരും ശബ്ദമുയർത്തിയില്ല

കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച  ഇടവേള ബാബു ജനറൽ  സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…

22 mins ago

മീര ജാസ്മിനെ കുറിച്ച് മനസ്സ് തുറന്നു ശ്രീകാന്ത്

മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…

31 mins ago

മോഹൻലാലിന്റെ സിനിമ തെരഞ്ഞെടുപ്പുകളിൽ ചില വിമർശനങ്ങൾ ഉയരുന്നുണ്ട്

മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…

44 mins ago

15 വർഷമായ മിസ്സിം​ഗ് കേസ്, ഒറ്റ ഊമക്കത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം; മൃതദേഹം സെപ്റ്റിക് ടാങ്കിൽ

ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…

3 hours ago

വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…

4 hours ago