പൊതുവേ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടു നിൽക്കുന്ന താരമാണ് തെന്നിന്ത്യൻ സൂപ്പർ താരം അജിത് കുമാർ. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഭാര്യയുയും നടിയുമായ ശാലിനി അജിത് ഇൻസ്റ്റാഗ്രാമിൽ അരങ്ങേറ്റം കുറിച്ചു എന്നതാണ് കോളിവുഡിൽ നിന്നും വരുന്ന പുതിയ വാർത്ത. ഇൻസ്റ്റാഗ്രാമിൽ ജോയിൻ ചെയ്ത് മണിക്കൂറുകൾക്കകം ഒരു ലക്ഷത്തോളം പേരാണ് ശാലിനിയെ ഫോളോ ചെയ്തത്
ശാലിനി തന്റെ ഭർത്താവ് അജിത്തിനൊപ്പം ഫ്രാൻസിലെ ലിയോണിൽ വച്ച് എടുത്ത ഒരു ഹൃദ്യമായ ഫോട്ടോ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. നിമിഷങ്ങൾക്കകം അത് വൈറലായി മാറുകയും ചെയ്തു.സോഷ്യൽ മീഡിയയിൽ സജീവമായ ശാലിനിയുടെ സഹോദരി ശ്യാമിലി താരത്തെ ഇൻസ്റ്റഗ്രാമിലേക്ക് സ്വാഗതം ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ശാലിനി അജിത്തിന്റെ പേരിൽ പുതുതായി ട്വിറ്റർ പ്രൊഫൈൽ ആരംഭിച്ചിരുന്നു.ഇത് വ്യാജ പ്രൊഫൈലാണെന്നും താരം ട്വിറ്ററിൽ ഇല്ലെന്നും ശാലിനി അജിത്തിന്റെ മാനേജർ ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു.
അതേ സമയം 2000ൽ അജിത് കുമാറുമായുള്ള വിവാഹത്തിന് ശേഷം ശാലിനി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ്. അതേ സമയം കോളിവുഡിലെ ഏറ്റവും ആരാധകരുള്ള ദമ്പതിമാരാണ് അജിത്തും ശാലിനിയും.അവർക്ക് രണ്ട് കുട്ടികളുണ്ട് അനൗഷ്കയും ആദ്വിക്കും.തുറിവാണ് അജിത്തിന്റെതായി റിലീസിനൊരുങ്ങുന്ന പുതിയ സിനിമ.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…