Film News

ഒരു സ്ത്രീയെന്ന നിലയിൽ പലരും എന്നോട് ആ ചോദ്യം ചോദിച്ചിട്ടുണ്ട്! ജീവിതത്തിൽ പ്രശ്‍നങ്ങൾ ഉണ്ടായപ്പോൾ അവർ മാത്രമാണ് കൂടെയുണ്ടായത്, ശാലു മേനോൻ

കുടുംബ പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ശാലു മേനോൻ, ഒരു അഭിനേത്രി മാത്രമല്ല നടി ഒരു നല്ല നർത്തകി കൂടിയാണ്, ഇപ്പോൾ താരം വനിതാ ദിനത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. എന്റെ കുടുംബത്തിൽ മൂന്നു സ്ത്രീകൾ മാത്രമായിരുന്നു താമസം,അമ്മുമ്മയും, അമ്മയും, ഞാനും, അടുത്തിടക്കാണ് അമ്മൂമ്മ മരിച്ചത്, എന്റെ ജീവിതത്തിൽ വലിയ പ്രശനങ്ങൾ വന്നപ്പോൾ എനിക്ക് സപ്പോർട്ട് ആയി നിന്നത് അമ്മയും അമ്മുമ്മയും മാത്രമായിരുന്നു

ഒരു പ്രശ്‌നം വരുമ്പോൾ ആണ് നമ്മളോടൊപ്പം ആര് കൂടെ ഉണ്ടാകുമെന്ന് അറിയാൻ കഴിയുന്നത്, ഞാൻ ഒരു സമയത്തു ഒരുപാട് കഷ്ടതകൾ അനുഭവിച്ചിരുന്നു, ആ സമയത്തൊക്കെ ഒരു സ്ത്രീയെന്ന നിലയിൽ പലരും ചോദിച്ച ചോദ്യം ആത്മഹത്യയിലേക്ക് എത്തേണ്ട കാര്യ മായിരുന്നല്ലോ പിന്നെ എങ്ങനെയാണ് ഇത്രയും ബോൾഡ് ആയതെന്നു ,അതൊക്കെ ദൈവാനുഗ്രഹമാണ് അല്ലെങ്കിൽ എല്ലാവരും പറഞ്ഞതുപോലെ അങ്ങനൊരു സ്റ്റേജിലേക്ക് കടന്നു പോയേനെ

അതുപോലെയുള്ള കാര്യങ്ങളാണ് തന്റെ ജീവിതത്തിൽ നടന്നിരുന്നത്. എന്നെ സംഭന്ധിച്ചു ഞാൻ ഒരു തെറ്റുകളും ചെയ്യ്തിട്ടില്ല, പിന്നെ എന്തിനാണ് ഞാൻ പേടിയ്ക്കേണ്ടത്, എല്ലാം എനിക്ക് പൊരുതിജയിക്കാൻ കഴിഞ്ഞു നടി പറയുന്നു

Suji