Categories: Film News

‘ ബ്രേക്കപ്പ് ആയതോടെ  നെഞ്ചത്ത്  ടാറ്റൂ അടിച്ചു’ ;തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി ഷാലു റഹീം

ചെറിയ ചെറിയ  കഥാപാത്രങ്ങളിലൂടെ സിനിമാലോകത്ത് ശ്രദ്ധേയനായ നടനാണ് ഷാലു റഹീം. ഷാലു റഹീം എന്ന പേര് കേൾക്കുമ്പോൾ ഒരുപക്ഷെ അത്ര പരിചിതമായി തോന്നില്ല. എന്നാൽ കമ്മട്ടിപ്പാടം എന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ച കൃഷ്ണന്‍ എന്ന കഥാപാത്രത്തിന്റെ ടീനേജ് ക്യാരക്ടര്‍ ചെയ്തത് ഷാലു റഹീം ആയിരുന്നു. ഈ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരം പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.ഇപ്പോഴിതാ താരം വിവാഹിതനാവാന്‍ പോവുകയാണെന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയ പേജിലൂടെ തന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം നടന്‍ ചില ഫോട്ടോസ് പങ്കുവെച്ചത്. തന്റെ പ്രതിശ്രുത വധുവായ നടാഷ മനോഹറുമായി എട്ട് വര്‍ഷത്തോളം നീണ്ട പ്രണയമായിരുന്നുവെന്നും താരം സൂചിപ്പിക്കുന്നുണ്ട്.  ഇപ്പോഴിതാ സ്‌കൂള്‍ കാലത്തെ ഉള്ള പ്രണയത്തെ കുറിച്ച് ഷാലുവും നടാഷയും പങ്കുവെച്ച കാര്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധേയമാവുന്നത്. മലയാളത്തിലെ ഒരു ഓൺലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ്സ് തുറന്നത്. എട്ട് വര്‍ഷത്തോളം എന്നെ അവള്‍ മാനേജ് ചെയ്തു എന്നതായിരുന്നു സിനിമാറ്റിക് എക്‌സ്പീരിയന്‍സ് എന്ന നിലയ്ക്ക് ഷാലു പറയുന്നത്. എട്ട് വര്‍ഷമായി പരസ്പരം അറിയാം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരേ ക്ലാസില്‍ പഠിച്ചിരുന്നവരാണ്. അന്ന് പ്രണയമില്ലായിരുന്നു. കാരണം ഇദ്ദേഹത്തെ അന്ന് താങ്ങാന്‍ പറ്റാത്ത സ്വഭാവമായിരുന്നു ഷാലുവിന്റേതെന്ന് പറയുകയാണ് നടാഷ.

എല്ലാ ക്ലാസിലും ഒരു ജോക്കര്‍ സ്വഭാവം കാണിക്കുന്ന ആരെങ്കിലും ഉണ്ടാവും. അതുപോലെ തന്റെ ക്ലാസിലുണ്ടായിരുന്ന ആളായിരുന്നു ഷാലു. പോസിറ്റീവിറ്റി കൊണ്ട് വരുന്നൊരു കഥാപാത്രമാണ് ആളുടേത്. അതുകൊണ്ട് തന്നെ കോമാളി, ക്ലൗൺ എന്നൊക്കെയാണ് ഷാലുവിനെ എല്ലാവരും വിളിച്ചിരുന്നത് . ക്ലാസില്‍ ഉള്ളവരെല്ലാം അങ്ങനെ പറയുമെന്നും നടാഷ പറയുന്നു. നടാഷ അത്ര പഠിപ്പി ആയിരുന്നില്ല. എന്നെക്കാളും മാര്‍ക്ക് കുറവായിരുന്നു. മാത്രമല്ല അന്ന് നത്തോലി പോലെ മെലിഞ്ഞിട്ടാണ് അവള്‍ ഉണ്ടായിരുന്നത്. അന്ന് പ്രണയം ഇല്ലായിരുന്നെങ്കിലും ഞങ്ങളുടെ കഥ പറയണമെങ്കില്‍ അഞ്ച് എപ്പിസോഡ് എങ്കിലും വേണമെന്നാണ് ഷാലു പറയുന്നത്. അന്ന് സ്‌കൂള്‍ കഴിഞ്ഞപ്പോള്‍ ഷാലു വിദേശത്തേക്കും താന്‍ കോളേജില്‍ പഠിക്കാനും പോയി. അതിന് ശേഷം ഫേസ്ബുക്കിലൂടെ മാത്രമായിരുന്നു കോണ്‍ടാക്ട് ഉണ്ടായിരുന്നത്. പഴയ ക്ലാസ്‌മേറ്റ്‌സ് എന്ന നിലയില്‍ വീണ്ടും കണക്ടായി. അങ്ങനെയിരിക്കുമ്പോഴാണ് ഒരു പ്രൊപ്പോസല്‍ വരുന്നത്. എങ്ങനെയുണ്ടാവുമെന്ന് നോക്കാമല്ലോ എന്ന് കരുതിയാണ് ആ പ്രണയാഭ്യര്‍ഥന സ്വീകരിച്ചത്. ഇപ്പോള്‍ എട്ട് വര്‍ഷത്തോളം നീണ്ട സിനിമാറ്റിക് എക്‌സ്പീരിയന്‍സായെന്നും ഇപ്പോള്‍ വിവാഹനിശ്ചയം വരെ എത്തിയെന്നും നടാഷ കൂട്ടിച്ചേര്‍ത്തു.

രണ്ടാളും രണ്ട് മതത്തില്‍ നിന്നുള്ളവരാണ്. വീട്ടുകാരോടും എല്ലാം പങ്കുവെച്ചു. ഞങ്ങള്‍ മേഡ് ഫോര്‍ ഈച്ച് അദറാണെന്ന് അവര്‍ക്ക് കൂടി തോന്നിയതിന് ശേഷമാണ് വിവാഹത്തിന് സമ്മതിച്ചത്. ശരിക്കും അതൊരു പോരാട്ടമായിരുന്നുവെന്ന് പറയാം. അത് എളുപ്പമായിരുന്നില്ലെന്നാണ് താരങ്ങള്‍ ഒരുപോലെ പറയുന്നത്. ഞങ്ങള്‍ തമ്മില്‍ റിലേഷന്‍ഷിപ്പ് ആയി ഒരാഴ്ച കഴിഞ്ഞപ്പോഴെക്കും ബ്രേക്കപ്പ് ആയി. ഇനി സുഹൃത്തുക്കളെ പോകാമെന്ന് തീരുമാനിച്ചു. കാരണം സ്‌കൂളിന്റെ പേരില്‍ ചീത്തപ്പേര് വരണ്ടല്ലോ എന്ന് കരുതി ഞങ്ങളുടെ സുഹൃത്തുക്കളാണ് ഈ ബന്ധം വേണ്ടെന്ന് വെക്കാന്‍ പറഞ്ഞത്. അന്ന് ഞാന്‍ ദുബായിലാണ്. അവിടെയൊരു സ്ഥലത്ത് പോയിട്ട് അവളുടെ പേര് താന്‍ നെഞ്ചത്ത് ടാറ്റു ചെയ്തുവെന്നാണ് ഷാലു പറയുന്നത്. തനിക്കന്ന് പത്തൊന്‍പത് വയസുണ്ടാവും. അന്നേരം ഞങ്ങളുടെ ഫേസ്ബുക്ക് പ്രണയമായിരുന്നു. ആ സമയത്ത് കാണാറ് പോലുമില്ലായിരുന്നു. പക്ഷേ ഇത് വര്‍ക്കാവില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞെങ്കിലും അന്നേ ഒരു വാശി ഉണ്ടായിരുന്നതായി ശാലുവും നടാഷയും പറയുന്നു.

Sreekumar R