മലയാള സിനിമയുടെ അഭിനയ കുലപതി തിലകന്റെ വേര്‍പാട് ഇന്നും സിനിമാ മേഖലയില്‍ നികത്താനാകാത്ത നഷ്ടമാണ്. നൂറു കണക്കിന് സിനിമയിലൂടെ അദ്ദേഹം ഇന്നും ജീവിക്കുകയാണ്. തിലകന്റെ പാത പിന്തുടര്ന്ന്് മക്കളെല്ലാവരും തന്നെ അഭിനയ ജീവിതത്തിലേക്ക് പ്രവേശിച്ചിരുന്നു. ഷമ്മി തിലകനും ഷോബി തിലകനുമടക്കം മലയാളത്തിന് പ്രിയപ്പെട്ട നടന്മാരായി മാറി.
ഇതേ പാതപിന്തുടര്ന്ന് മൂന്നാമത്തെ തലമുറയും സിനിമയോടുള്ള താല്പര്യം അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. നടന് ഷമ്മി തിലകന്റെ മകന് അഭിമന്യുവാണ് സിനിമയോട് തനിക്കുള്ള ഇഷ്ടത്തെ കുറിച്ച് വനിത ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്. അച്ഛനും സമ്മതം. അമ്മയ്ക്കാണ് പേടി. സ്വന്തമായൊരു ജോലിയൊക്കെ കണ്ടെത്തി ജീവിതം സുരക്ഷിതമാക്കിയതിന് ശേഷം സിനിമയില്‍ ശ്രമിച്ചാല്‍ മതിയെന്നാണ് അമ്മയുടെ അഭിപ്രായം. സിനിമ ഭാഗ്യത്തിന്റെ ലോകമാണല്ലോ. ശ്രമിച്ച് പരാജയപ്പെട്ടാല്‍ ജീവിതം മുന്നോട്ട് പോകാന്‍ മറ്റൊരു തൊഴില്‍ വേണമെന്നാണ് അമ്മ പറയുക. അച്ഛന് നേരെ തിരിച്ചാണ്. സിനിമയില്‍ അഭിനയിക്കണേ അഭിനയിക്ക്, എന്ന ലൈനിലാണ് അച്ഛനെന്നും അഭിമന്യു പറഞ്ഞിരുന്നു.
ഇപ്പോഴിതാ തിലകന് ഒപ്പമുള്ള കൊച്ചു മകന്റെയും മകന്റെയും ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഷമ്മി തിലകന്. ‘നമ്മള് ഒന്നും നല്കിയില്ലെങ്കിലും നമുക്ക് സ്നേഹ സമ്മാനങ്ങള്‍ വാരിക്കോരി തരുന്ന ചിലരെങ്കിലും ഉണ്ടാകും…!അവരാണ് നമ്മുടെ പ്രിയപ്പെട്ടവര്‍..’ഷമ്മി തിലകന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…