മലയാള സിനിമയിലെ ഒരു കൂട്ടം മറക്കാനാവാത്ത സിനിമകളിൽ ഒന്നാണ് കിരീടം, അതിലെ സേതു മാധവനായി മോഹൻലാൽ ജീവിക്കുകയായിരിക്കുന്നു, ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ ഒരുക്കിയ ചിത്രം ആയിരുന്നു കിരീടം, കിരീടത്തിന്റെ തുടർച്ചയായി ചെങ്കോലും എത്തി, പ്രേക്ഷകരെ ഒന്നടങ്കം നൊമ്പരത്തിൽ ആഴ്ത്തിയ ചിത്രമായിരുന്നു അത്, നടന് ഷമ്മി തിലകന് ആദ്യമായി പൊലീസ് വേഷത്തിലെത്തിയ ചിത്രമായിരുന്നു ചെങ്കോല്‍. ചിത്രത്തിലെ എസ്.ഐയുടെ കഥാപാത്രം മികച്ച രീതിയില്‍ അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു.
ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
#കുത്തിപ്പൊക്കല്‍ പരമ്ബര. (Chenkol-1993. Script : A.K.LohithDas. Direction : SibiMalayil
1985-ല്‍ #ഇരകള്‍ എന്ന സിനിമയിലൂടെ ആരംഭിച്ച ചലച്ചിത്രലോകത്തെ എന്റെ പ്രയാണത്തിന് ഒരു വഴിത്തിരിവായ സിനിമ.
#ചെങ്കോല്‍..!!
ഒരു നാടക, സിനിമാ സംവിധായകന് ആകുക എന്ന ആഗ്രഹത്തിന്, താല്‍ക്കാലിക വിരാമമിട്ട്..; ഒരു മുഴുവന്‍ സമയ അഭിനേതാവായി ഞാന്‍ മാറുവാന്‍ ഇടയായത്, 1993-ല്‍ ശ്രീ.A.K.ലോഹിത ദാസിന്റെ തൂലികയില്‍ പിറവിയെടുത്ത ഈ സിനിമയിലെ സബ്-ഇന്‍സ്പെക്ടര്‍ വേഷത്തോടെയാണ്..!
ഈ വേഷം ചെയ്യുന്നതിനായി പ്രൊഡക്ഷന്‍ കണ്ട്രോളര് ഷണ്മുഖ അണ്ണന് വിളിക്കുമ്ബോള്‍, മദിരാശിയില്‍ #ഓ_ഫാബി എന്ന ചിത്രത്തിന്റെ തിരക്ക് പിടിച്ചുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ ജോലിയിലായിരുന്നു ഞാന്‍. ആ സിനിമയില്‍ ഫാബി എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിന് ശബ്ദം നല്‍കുകയായിരുന്നു അപ്പോള്‍ ഞാന്‍..! ആനിമേഷന്‍ സാങ്കേതികവിദ്യ അത്രത്തോളം പുരോഗതി കൈവരിച്ചിട്ടില്ലാത്ത ആ സമയത്ത് വളരെ ശ്രമകരമായിരുന്നു എന്റെ ജോലി. റിലീസ് തീയതി തീരുമാനിച്ചു കഴിഞ്ഞിരുന്നതിനാല്‍ അത് നിര്‍ത്തി വെച്ചിട്ട് ചെങ്കോലിന്റെ വര്‍ക്കിന് പോകാന്‍ മനസ്സാക്ഷി അനുവദിച്ചില്ല. അതിനാല്‍ ഷണ്മുഖ അണ്ണന്റെ ക്ഷണം മനസ്സില്ലാമനസ്സോടെ നിരസിക്കുകയായിരുന്നു അപ്പോള്‍ ഞാന്‍..! എന്നാല്‍, എന്റെ വിഷമം മനസ്സിലാക്കിയ ഫാബിയുടെ സംവിധായകന് ശ്രീക്കുട്ടന് സ്വന്തം റിസ്കില്‍ എന്നെ വിട്ടുനല്‍കാന്‍ തയ്യാറായതിനാലും..;