Film News

ഷെയ്ന്‍ കോളിവുഡിലേക്ക്..നായികയായി നിഹാരിക!! മദ്രാസ് കാരന്‍ ആരംഭിച്ചു

മലയാളത്തിലെ ശ്രദ്ധേയനായ യുവതാരമാണ് നടന്‍ ഷെയ്ന്‍ നിഗം. ഷെയ്ന്‍ ഇപ്പോഴിതാ കോളിവുഡിലേക്കും അരങ്ങേറ്റം കുറിയ്ക്കുകയാണ്. മദ്രാസ് കാരന്‍ എന്ന ചിത്രത്തിലൂടെയാണ് ഷെയ്‌ന്റെ കോളിവുഡ് എന്‍ട്രി. വാലി മോഹന്‍ ദാസ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. തെലുങ്ക് താരം നിഹാരികയാണ് ചിത്രത്തില്‍ നായികയാവുന്നത്. നിഹാരികയുടെയും കോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. ഷെയ്നൊപ്പം കലൈരശനും ഐശ്യര്യ ദത്തും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.

ബി. ജഗദീഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം പ്രഖ്യാപിച്ചുള്ള വീഡിയോ ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ വര്‍ഷമിറങ്ങിയ ആര്‍ഡിഎക്‌സ് ആണ് ഷെയ്ന്‍ നിഗത്തിന്റെ കരിയറിലെ ബ്ലോക് ബസ്റ്റര്‍ ഹിറ്റ് ചിത്രം.ആന്റണി വര്‍ഗീസ്, നീരജ് മാധവ്, ഷെയ്ന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി നഹാസ് ഹിദായത്താണ് ചിത്രം ഒരുക്കിയത്. ഖുര്‍ഖാനി, ലിറ്റില്‍ ഹാര്‍ട് സ് എന്നീ ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.

Anu