Film News

മഞ്ജു വാരിയര്‍ ചിത്രം ‘ഫൂട്ടേജ്’ ഫസ്റ്റ് ലുക്ക് പുറത്ത്!!

മഞ്ജു വാരിയര്‍ കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രം ‘ഫൂട്ടേജ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൂട്ടേജ്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് ആണ് മഞ്ജുവാര്യര്‍ ചിത്രം തിയ്യേറ്ററിലെത്തിക്കുന്നത്.

അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്‌സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായിരുന്നു സൈജു ശ്രീധരന്‍. വിശാഖ് നായര്‍, ഗായത്രി അശോക് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

വിശാഖും ഗായത്രിയും ഒന്നിച്ചുള്ള ഫസ്റ്റ്‌ലുക്ക് പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രന്‍, സൈജു ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

കോ പ്രൊഡ്യൂസര്‍ രാഹുല്‍ രാജീവ്, സൂരജ് മേനോന്‍, ലൈന്‍ പ്രൊഡ്യൂസര്‍ അനീഷ് സി സലിം. ഷബ്ന മുഹമ്മദ്, സൈജു ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. ഛായാഗ്രഹണം ഷിനോസ്, എഡിറ്റര്‍ സൈജു ശ്രീധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കിഷോര്‍ പുറക്കാട്ടിരി, കലാസംവിധാനം അപ്പുണ്ണി സാജന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റില്‍സ് രോഹിത് കൃഷ്ണന്‍, സ്റ്റണ്ട് ഇര്‍ഫാന്‍ അമീര്‍, വിഎഫ്എക്സ് പ്രൊമൈസ്, മിന്‍ഡ്സ്റ്റിന്‍ സ്റ്റുഡിയോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍ അഗ്നിവേശ്. സൗണ്ട് ഡിസൈന്‍ നിക്സണ്‍ ജോര്‍ജ്, സൗണ്ട് മിക്സ് ഡാന്‍ ജോസ്, ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ പ്രിനിഷ് പ്രഭാകരന്‍, പ്രൊജക്ട് ഡിസൈന്‍ സന്ദീപ് നാരായണ്‍, ഗാനങ്ങള്‍ ആസ്വെകീപ്‌സെര്‍ച്ചിങ്, പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാം, പ്രൊഡക്ഷന്‍ മാനേജര്‍ രാഹുല്‍ രാജാജി, ജിതിന്‍ ജൂഡി, പിആര്‍ഒ എ.എസ്. ദിനേശ്, ശബരി എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Anu B