ഷെയ്ന് നിഗം ആദ്യമായി പൊലീസ് വേഷത്തില്‍ അഭിനയിക്കുന്ന സിനിമയാണ്’വേല’. നവാഗതനായ സഹാസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ‘ബര്‍മുഡ’ എന്ന ചിത്രമാണ് ഷെയ്ന് നിഗത്തിന്റേതായി പ്രദര്‍ശനത്തിനൊരുങ്ങുന്നത്.
നവാഗതനായ കൃഷ്ണദാസ് പങ്കിയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ ‘ഇന്ദുഗോപന്’ എന്ന കഥാപാത്രത്തെയാണ് ഷെയ്ന് നിഗം അവതരിപ്പിക്കുന്നത്. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. വിനയ് ഫോര്‍ട്ടും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹരീഷ് കണാരന്, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന് സുദര്ശന്, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന് ഷെറീഫ്, ഷൈനി സാറ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
ഷൈന്‍ നിഗത്തിന്റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് ബര്‍മുഡ. ടി.കെ രാജീവ് കുമാറാണ് ‘ബര്‍മുഡ’ സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 19നാകും ബര്‍മുഡ പ്രദര്‍ശനത്തിനെത്തുക. കശ്മീരി നടി ഷെയ്ലീ കൃഷന് ആണ് ചിത്രത്തില്‍ നായികയാവുന്നത്.