‘സുഡാപ്പി ഫ്രം ഇന്ത്യ’, കഫിയ ധരിച്ചെത്തി മറുപടിയുമായി നടന്‍ ഷെയ്ന്‍ നിഗം!!

Follow Us :

സമൂഹിക വിഷയങ്ങളില്‍ സജീവമായി നിലപാടുകള്‍ വ്യക്തമാക്കുന്ന യുവതാരമാണ് നടന്‍ ഷെയ്ന്‍ നിഗം. വലിയ രീതിയില്‍ സൈബര്‍ ആക്രമണത്തിനും താരം ഇരയാകാറുണ്ട്. റഫയില്‍ ഇസ്രായേല്‍ നടത്തിയ കൂട്ടക്കുരുതിക്കെതിരെയും ഷെയ്ന്‍ നിലപാട് വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായ ‘എല്ലാ കണ്ണുകളും റഫയിലേക്ക്’ എന്ന പോസ്റ്റ് ഷെയ്ന്‍ പങ്കുവച്ചിരുന്നു. പിന്നാലെ താരത്തിനെതിരെ സൈബര്‍ ആക്രമണവും നിറഞ്ഞു.

എന്നാല്‍ വിട്ടുകൊടുക്കാനൊന്നും താരം ഒരുക്കമല്ല, വീണ്ടും പ്രതികരിച്ചിരിക്കുകയാണ് താരം. കഫിയ ധരിച്ചുള്ള ചിത്രം പങ്കുവച്ച് ‘സുഡാപ്പി ഫ്രം ഇന്ത്യ’ എന്നാണ് താരം ക്യാപ്ഷന്‍ കുറിച്ചത്. താരത്തിന്റെ പുതിയ പോസ്റ്റ് ചര്‍ച്ചയാക്കിയിരിക്കുകയാണ് സോഷ്യലിടം.

ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി ദുല്‍ഖര്‍ സല്‍മാനും രംഗത്തെത്തിയിരുന്നു.എല്ലാ കണ്ണും റഫായിലാണെന്ന വാചകം പങ്കുവച്ച് ക്യാംപയിനില്‍ പങ്കുചേര്‍ന്നിരുന്നു ദുല്‍ഖറും. All Eyes on Rafah എന്ന പോസ്റ്റര്‍ സോഷ്യലിടത്ത് ട്രെന്‍ഡിങ്ങായിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റര്‍ സ്റ്റോറിയാക്കി ഫലസ്തീനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നത്.