അവർക്ക് വേണ്ടത് മഞ്ജു വാര്യരെയോ പാർവ്വതിയെയോ ആണ്!

പഴയകാല മലയാള നടിമാരിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശാന്തി കൃഷ്ണ. സിനിമയിൽ ഏറെ തിളങ്ങിയ ഒരു നടി കൂടിയാണ് ശാന്തി, അഭിനയം മാത്രമല്ല നൃത്തത്തിലും ശാന്തി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ടേ,  ഹോമകുണ്ഡം എന്ന സിനിമയിൽ കൂടിയാണ് ശാന്തി കൃഷ്ണ അഭിനയ രംഗത്തേക്ക് എത്തിച്ചേർന്നത്. വിവാഹശേഷം ശാന്തികൃഷണ സിനിമയിൽ നിന്നും ഒഴിവായി നിൽക്കുക ആയിരുന്നു, പിന്നീട് ഒരു ഇടവേളക്ക് ശേഷമാണു താരം അഭിനയത്തിലേക്ക് തിരിച്ച് എത്തിയത്. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം നിവിന്‍ പോളി നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തില്‍ കൂടി ശാന്തി കൃഷ്ണ അഭിനയ രംഗത്തേക്ക് മടങ്ങി വന്നിരുന്നു.

വർഷങ്ങൾക്ക് ശേഷം സിനിമയിൽ എത്തിയപ്പോൾ സിനിമയ്ക്ക് പിന്നിലുള്ള അഭിനയ മത്സരത്തെ കുറിച്ച് തുറന്ന് പറയുകയാണ് ശാന്തി കൃഷ്ണ. താരത്തിന്റെ വാക്കുകളിലൂടെ, മലയാള സിനിമയിൽ ഇന്ന് സ്ത്രീകേന്ദ്രീകൃത സിനിമകളെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ സംവിധായകരുടെ മനസ്സിൽ മഞ്ജു വാര്യരുടെയോ പാർവതി തിരുവോത്തിന്റെയോ ഒക്കെ പേരുകളും മുഖങ്ങളും മാത്രമാണ് തെളിയുന്നത്. എന്നാൽ ഞങ്ങളെ പോലെയുള്ള നടികളും അത് പോലെയുള്ള സ്ത്രീകേന്ദ്രികൃത കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണെന്നാണ് ശാന്തി കൃഷ്ണ പറഞ്ഞിരിക്കുന്നത്. ഒരു അഭിമുഖത്തിനിടയിൽ ആണ് താരം ഇതിനെ കുറിച്ച് സംസാരിച്ചത്.

മാത്രവുമല്ല, ആ കാലത്ത് നായികമാർക്കിടയിൽ മത്സരം കുറവായിരുന്നു. കാരണം ഓരോരുത്തര്‍ക്കും ഓരോ ഫിക്സഡ് ഏരിയ ഉണ്ടായിരുന്നു. ഞാൻ സിനിമയിൽ അഭിനയിച്ചിരുന്ന കാലത്ത് എനിക്കൊപ്പം ഉണ്ടായിരുന്ന മറ്റ് നായികമാർ അംബിക, ജലജ, ഗീത തുടങ്ങിയവരൊക്കെയായിരുന്നു. ഒരു സിനിമയില്‍ അല്‍പം മോഡേണ്‍ ഗ്ലാമറസ് കഥാപാത്രമാണ് എങ്കില്‍ അവര്‍ അംബികയെ വിളിക്കും. എനിക്കും ജലജയ്ക്കും കൂടുതല്‍ ദുഃഖ പുത്രി ഇമേജാണ്. ഇതില്‍ രണ്ടിലുംപ്പെടുന്ന ആളാണ് ഗീത, അത് കൊണ്ട് തന്നെ ഞങ്ങള്‍ക്കിടയില്‍ തമ്മില്‍ തമ്മില്‍ ഒരു മത്സരത്തിന്റെ ആവശ്യമില്ലായിരുന്നു. പക്ഷേ ഇന്നത്തെ ഫിലിം ഇൻഡസ്ട്രിയിൽ അതല്ല അവസ്ഥ. ഇന്ന് ഓരോരുത്തരും തമ്മിൽ വലിയ മത്സരം തന്നെയാണ് നടക്കുന്നത്.

Sreekumar

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

14 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

15 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

15 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

18 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

19 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

20 hours ago