ദിവസം ഏഴായിരം രൂപ വരുമാനമുള്ള പെൺകുട്ടിയായിരുന്നു രഞ്ജുഷ, ശാന്തിവിള ദിനേശ്

കഴിഞ്ഞ ദിവസമാണ് സീരിയൽ താരം രഞ്ജുഷയുടെ മരണവിവരം പുറത്ത് വരുന്നത്. ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിലാണ് രഞ്ജുഷയെ കണ്ടെത്തിയത്. ജന്മ ദിനത്തിൽ തന്നെയാണ് രഞ്ജുഷ  തന്റെ ജീവിതം അവസാനിപ്പിച്ചത്. എന്നാൽ ഇപ്പോൾ രഞ്ജുഷയുടെ മരണത്തെ കുറിച്ച് സിനിമ സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് ശാന്തിവിള തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. ഓരോ ദിവസം കഴിയും തോറും സീരിയൽ മേഖലയിൽ നിന്ന് ആത്മഹത്യകളുടെ എണ്ണം കൂടി വരുന്നത് ആശങ്ക ജനകമാണെന്നാണ് ശാന്തിവിള പറയുന്നത്. ഇപ്പോൾ ആത്മഹത്യ ചെയ്ത രഞ്ജുഷ വിദ്യാഭ്യാസവും വരുമാനവുമുള്ള പെൺകുട്ടിയായിരുന്നു.

ദിവസം മൂവായിരത്തി അഞ്ഞൂറ്, നാലായിരം രൂപയാണ് അവൾക്ക് ഒരു സീരിയലിൽ നിന്ന് ലഭിച്ചിരുന്നത്. ഇത് കൂടാതെ ഇപ്പോൾ അവൾ അഭിനയിച്ച് കൊണ്ടിരുന്ന സീരിയലിലിന്റെ അസ്സോസിയേറ്റീവ് പ്രൊഡ്യൂസറും രഞ്ജുഷ ആയിരുന്നു. കാരണം ഈ സീരിയലിനെ നിർമ്മാതാവ് കോഴിക്കോട് ഉള്ള ഒരു വ്യവസായി ആയിരുന്നു. അത് കൊണ്ട് തന്നെ അയാൾക്ക് എപ്പോഴും ലൊക്കേഷനിൽ വരാൻ കഴിയുമായിരുന്നില്ല. അതിൽ നിന്നും ദിവസം മൂവായിരം രൂപയാണ് രഞ്ജുഷയ്ക്ക് വരുമാനം ലഭിച്ചിരുന്നത്. അങ്ങനെ ദിവസം ഏഴായിരം രൂപ വരുമാനം ലഭിച്ചിരുന്ന പെൺകുട്ടിയായിരുന്നു. ഇത് കൂടാതെ എറണാകുളത്ത് ഒരു ഷോപ്പും രഞ്ജുഷയ്ക്ക് ഉണ്ടായിരുന്നു. നല്ല കച്ചവടം നടക്കുന്ന ഈ ഷോപ്പിൽ നിന്നും വരുമാനവും ലഭിച്ചിരുന്നു.

വളരെ വിദ്യാഭ്യാസമുള്ള കുട്ടി,  മാതാപിതാക്കളുടെ ഒറ്റ മകൾ. എന്നിട്ടും രഞ്ജുഷ എന്തിന് ഇത് ചെയ്തു എന്നത് ഒരു ചോദ്യചിഹ്നം തന്നെയാണ്. രഞ്ജുഷയ്ക്ക് പറ്റിയ ഒരു ഒരു ബുദ്ധിമോശം വിവാഹം കഴിഞ്ഞു ഭാര്യയും മക്കളും ഉള്ള ഒരാളെ ജീവിത പങ്കാളി ആക്കി എന്നത് മാത്രമാണ്. രഞ്ജുഷ തൂങ്ങാ,നുള്ള കാരണം മനോജ് ശ്രീലകത്തിനറിയാം എന്നത് നൂറ് ശതമാനം ഉറപ്പാണ്. മനോജ് ശ്രീലകം എന്നോട് പിണങ്ങുകയൊന്നും വേണ്ട. ഈ മരണത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ മനോജ് ശ്രീലകത്തിന് കഴിയില്ല എന്ന വിശ്വാസക്കാരനാണ് ഞാന്‍ എന്നും ശാന്തിവിള പറയുന്നു. കൂടാതെ രഞ്ജുഷയുടെ അച്ഛനും അമ്മയും ഈ കേസുമായി മുന്നോട്ട് പോയാൽ മരണകാരണം കണ്ടെത്താൻ കഴിയും എന്നും  ഇദ്ദേഹം ചൂണ്ടി കാട്ടി.

Devika

Recent Posts

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

5 mins ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

1 hour ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

4 hours ago

എന്തുവാ ജോലി! ഇരുന്ന് എണ്ണിക്കോ, എന്നിട്ട് എന്നെ വിളിച്ചുപറഞ്ഞാൽ മതി; റിപ്പോർട്ടറെ ട്രോളി ഉർവശി

'ഉള്ളൊഴുക്ക്' സിനിമയുടെ  പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ  ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…

6 hours ago

എന്തുകൊണ്ട് കനി കക്കൂസിന്റെ ബാഗുമായി എത്തിയില്ല! കനികുസൃതിയെ വിമർശിച്ചുകൊണ്ട് ഫിറോസ് ഖാൻ

പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…

8 hours ago

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ  സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…

9 hours ago