അങ്ങനെ ഒരു ഗതികേട് സുധിയുടെ കുടുംബത്തിന് വരാതിരിക്കട്ടെ

മരണപെട്ടു ഒരാഴ്ച ആകുന്നു എങ്കിലും സുധിയുടെ വിയോഗം ഇന്നും പ്രേക്ഷകർക്ക് വിശ്വസിക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം. ഇന്നും താരത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് കൊണ്ട് സഹ താരങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. സ്വന്തമായൊരു വീട് എന്ന സ്വപ്നം അവശേഷിപ്പിച്ചാണ് സുധി യാത്രയായത്. സംസാരിക്കുന്നതിനിടയിൽ ഉല്ലാസ് പന്തളം ആണ് സുധിയുടെ ഈ നടക്കാതെ പോയ ആഗ്രഹത്തെ കുറിച്ച് പറഞ്ഞത്. അതിനു പിന്നത്തെ നിരവധി പേരാണ് സഹായ ഹസ്തങ്ങളുമായി സുധിയുടെ കുടുംബത്തിന് പ്രഖ്യാപിച്ചത്. ഫ്‌ളവേഴ്‌സ് ചാനൽ സുധിയുടെ കുടുംബത്തിന് വീട് വെച്ച് നൽകും എന്നതും കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുക്കുമെന്നും അറിയിച്ചിരുന്നു. ഇത് സുധിയുടെ ആരാധകർക്ക് ഏറെ സന്തോഷം നൽകിയ വാർത്ത ആയിരുന്നു.

അതിനു പിന്നാലെ സുധിയുടെ കുടുംബത്തിന് വീട് വെച്ച് നൽകുമെന്ന് സുരാജ് വെഞ്ഞാറന്മൂടും പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, സുധിയുടെ കുടുംബത്തിന് വീട് വെച്ച് നൽകുമെന്ന് ഫ്‌ളവേഴ്‌സ് പറഞ്ഞിരുന്നു. അതിനു പിന്നാലെ സുധിയുടെ കുടുംബത്തിന് താൻ വീട് വെച്ച് നൽകുമെന്ന് സുരാജ് വെഞ്ഞാറന്മൂടും പറഞ്ഞിരുന്നു. ശുദ്ധിയോടുള്ള ആദംബന്ധം കൊണ്ടാണ് സുരാജ് അങ്ങനെ പറഞ്ഞത്. എന്നാൽ ഒരേ വാഗ്ദാനങ്ങളുമായി രണ്ടു പേര് രംഗത്ത് വരുമ്പോൾ അവർ ചെയ്യുമെന്ന് പറഞ്ഞു ഇവർ മടിക്കും, ഇവർ ചെയ്യുമെന്ന് പറഞ്ഞു അവർ മടിക്കും.

അതാണ് ഇതിന്റെ പ്രശ്നം. എന്നാൽ അങ്ങനെ ഒരു ഗതികേട് സുധിയുടെ കുടുംബത്തിന് വരാതിരിക്കട്ടെ എന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്. കാമറയും ആളുകളെയും കാണുമ്പോൾ ചിലർ പല വാഗ്ദാനങ്ങളും നൽകും. കൊച്ചിൻ ഹനീഫ മരിച്ചപ്പോൾ ഇത് പോലെ ഒരുപാട് താരങ്ങൾ അവിടെ ഓടി വരുകയും അദ്ദേഹത്തിന്റെ കുടുംബത്തെ ആശ്വസിപ്പിക്കുകയും പലതും പറയുകയും ചെയ്തു. എന്നാൽ അന്ന് വന്ന ഒരു താരങ്ങളും പിന്നീട് ആ വഴിക്ക് തിരിഞ്ഞു നോക്കിയില്ല. ആകെ ആ കുടുംബത്തിന് വേണ്ട സഹായങ്ങൾ ചെയ്യുന്നത് ദിലീപ് മാത്രമെന്നും മുൻപ് മഞ്ജു ഒരു ആദിവാസി കോളനി ദത്ത് എടുത്തിരുന്നു. അതിനു മുൻപ് സർക്കാർ അവിടെ വികസനം കൊണ്ട് വരൻ ഒരുങ്ങുകയിരുന്നു. മഞ്ജു ദത്ത് എടുത്ത് എന്ന് പറഞ്ഞു സർക്കാരും സർക്കാർ വികസനം പ്രഖ്യാപിച്ചു എന്ന് പറഞ്ഞു മഞ്ജുവും അവരുടെ കാര്യത്തിൽ ഉഴപ്പി. ഈ അവസ്ഥ സുധിയുടെ കുടുംബത്തിന് വരാതിരിക്കാൻ വേണ്ടിയാണ് ഞാൻ പറയുന്നത്.

Devika Rahul