Film News

ലെനയെ അന്ന് മല്ലിക സുകുമാരൻ ഭീക്ഷണിപ്പെടുത്തി, തുറന്ന് പറഞ്ഞു ശാന്തിവിള ദിനേശ്

അടുത്തിടെയാണ് ലെന ആത്മീയതയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്കും ട്രോളുകൾക്കും വഴി വെച്ചത്. എന്നാൽ ഇപ്പോൾ സംവിധായകൻ ശാന്തിവിള ദിനേശ് ലെനയെ കുറിച്ച് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ലെനയെ മല്ലിക സുകുമാരൻ വിളിച്ച് ഭീക്ഷണിപ്പെടുത്തിയ കാര്യമാണ് ശാന്തിവിള ദിനേശ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ചില്ലുവിളക്ക് എന്ന ഒരു നോവൽ ഞാൻ സീരിയൽ ആക്കാൻ തീരുമാനിച്ചു. എന്നാൽ ആ സീരിയലിൽ ആര് വേണം നായിക എന്ന ചിന്ത ഉണ്ടായി. പലരുടെയും പേരും മുഖവും മനസ്സിലേക്ക് വന്നു. അപ്പോഴാണ് ലെനയെ കുറിച്ച് ഓർക്കുന്നത്. ലെന അപ്പോൾ ഓമനത്തിങ്കൽ പക്ഷി എന്ന സീരിയൽ ചെയ്തു ഹിറ്റ് ആയി നിൽക്കുന്ന സമയം ആയിരുന്നു. ഞാൻ കഥ പറഞ്ഞപ്പോൾ ലെന ചെയ്യാമെന്ന് സമ്മതിക്കുകയൂം ചെയ്തു.

ആദ്യ ഒരാഴ്ച ഷൂട്ട് കഴിഞ്ഞു പിന്നീട് മൂന്ന് മാസങ്ങൾക്ക് ശേഷമേ പരമ്പരയുടെ ഷൂട്ട് തുടങ്ങു എന്ന് ഞാൻ ലെനയോട് പറഞ്ഞിരുന്നു. ലെന അത് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ മൂന്നു മാസത്തെ ഗ്യാപ്പിൽ ലെന എന്റെ അനുവാദത്തോടെ മല്ലിക സുകുമാരൻ നിർമ്മിക്കുന്ന ഒരു സീരിയലിൽ ഒപ്പ് വെച്ച്. ഗൾഫിൽ ആയിരുന്നു അതിന്റെ ഷൂട്ട്. അതിനായി ഒരുലക്ഷം രൂപ ലെന അഡ്വാൻസും വാങ്ങി. എന്നാൽ പറഞ്ഞ സമയത്ത് ഷൂട്ട് തുടങ്ങാതെ നീണ്ടു പോയി. എന്നാൽ മൂന്നു മാസങ്ങൾക്ക് ശേഷം എന്റെ സീരിയലിന്റെ ഷൂട്ട് തുടങ്ങി. ഒരിക്കൽ ലെന ടെൻഷൻ അടിച്ചിരിക്കുന്നത് കണ്ടു ഞാൻ കാര്യം തിരക്കി. മല്ലികയുടെ സീരിയലിന്റെ ഷൂട്ട് തുടങ്ങാൻ പോകുന്നുവെന്നും ഗൾഫിലേക്ക് ചെല്ലാൻ തന്നെ നിര്ബന്ധിക്കുകയാണ് എന്നുമെക്കെ ലെന പറഞ്ഞു. ഞാൻ ആകെ ധർമ്മ സങ്കടത്തിൽ ആയി.

ലെനയോട് പറഞ്ഞു പതിനഞ്ച് ദിവസം ഈ സീരിയലും പതിനഞ്ച് ദിവസം മല്ലികയുടെ സീരിയലും ചെയ്യാൻ. എന്നാൽ മല്ലിക അമ്പിനും വില്ലിനും അടുക്കുന്നില്ല. പതുക്കെ മല്ലികയുടെ സംസാരം ഭീക്ഷണി ആയി. നീ അഡ്വാൻസ് വാങ്ങിച്ചില്ലേ, വന്നേ പറ്റു എന്നൊക്കെ ആയി. അഡ്വാൻസ് തിരിച്ച് തരാം വേറെ ആളെ നോക്കാൻ ലെന പറഞ്ഞിട്ട് അതിനും മല്ലിക തയാറായില്ല. മല്ലിക ലെനയെ നിരന്തരം ഫോണിൽ വിളിച്ച് ഭീക്ഷണിപ്പെടുത്തിക്കൊണ്ടിരുന്നു. അന്ന് കേരളത്തിലെ ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണൻ ആയിരുന്നു. കേരളത്തിന്റെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ ആണെങ്കിൽ നിന്നെ ഞാൻ നീ താമസിക്കുന്ന സ്ഥലത്ത് വന്നു പൊക്കിയിരിക്കും എന്നും മല്ലിക ലെനയെ ഭീക്ഷണിപ്പെടുത്തി. ഇത് കേട്ട ലെന എന്നോട് കാര്യം പറഞ്ഞു.

അത് വരെ പങ്കജ് ഹോട്ടലിൽ ആയിരുന്നു ലെന താമസിച്ചത്. ഒടുവിൽ ലെനയെ ഞങ്ങൾ ഞങ്ങളുടെ കോർട്ടേസിലേക്ക് താമസം മാറ്റിച്ചു. ലെന വരില്ലെന്ന് മനസ്സിലായതോടെ മല്ലിക മനസ്സിലാ മനസ്സോടെ മല്ലികയുടെ മരുമകൾ പൂർണിമയെ വെച്ച് ആ സീരിയൽ ചെയ്തു. എന്നാൽ ആ സീരിയൽ പാതി വഴിയിൽ അവസാനിപ്പിക്കേണ്ടി വന്നു. എന്തോ കാരണത്താൽ പൂർണിമ അന്ന് പിണങ്ങി പോകുക ഒക്കെ ചെയ്തിരുന്നു എന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്.

Devika Rahul