ഷറഫുദ്ദീൻ നായകൻ ആകുന്ന തോല്‍വി എഫ്‌സി ; സെക്കൻഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മലയാളത്തിലെ ശ്രദ്ധേയനായ യുവ നടൻ ഷറഫുദ്ദീൻ കേന്ദ്ര കഥാപാത്രമായി, തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുന്ന ചിത്രമാണ് ‘തോല്‍വി എഫ്‌സി. അഭിനേതാവ് കൂടിയായ ജോര്‍ജ് കോര സംവിധാനം ചെയ്യുന്ന ഈ ചിത്രം വേറിട്ട പോസ്റ്ററും ടീസറുമൊക്കെയായി ഇതിനകം തന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ പ്രേക്ഷക പ്രതീക്ഷകള്‍ ഇരട്ടിയാക്കി സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നിരിക്കുകയാണ്. സംവിധായകന് പുറമെ അഭിനേതാവായും ജോര്‍ജ് കോര ‘തോല്‍വി എഫ്‌സി’യിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഷറഫുദ്ദീനും ജോണി ആന്‍റണിയും ഒപ്പം ജോര്‍ജ് കോരയും അണിനിരക്കുന്നതാണ് ഇപ്പോള്‍ പുറത്തു വന്ന പുതിയ പോസ്റ്റര്‍. നിലത്ത് കിടന്നുരുണ്ട് അടികൂടുന്ന ഷറഫുദ്ദീനും ജോര്‍ജ് കോരയ്‌ക്കും പിന്നില്‍ ആകെ പരിഭ്രമത്തില്‍ നില്‍ക്കുന്ന ജോണി ആന്‍റണിയുടെ കഥാപാത്രത്തെ കാണാം. ഏതായാലും കൗതുകം ഉണര്‍ത്തുന്ന പോസ്റ്ററിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

രസകരമായ കുടുംബകഥയാകും ചിത്രം പറയുക എന്നാണ് സൂചന. കോമഡി ഡ്രാമ ജോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രം തിയേറ്ററുകളില്‍ പൊട്ടിച്ചിരി പരത്തുമെന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ. നേരത്തെ പുറത്തു വന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും സോഷ്യല്‍ മീഡിയയിലടക്കം വൻ സ്വീകാര്യത ലഭിച്ചിരുന്നു. തോല്‍വി എഫ്‌സി’യുടെ രചന നിര്‍വഹിച്ചിരിക്കുന്നതും ജോര്‍ജ് കോര തന്നെയാണ്. ‘തിരികെ’ എന്ന സിനിമയുടെ സംവിധായകരില്‍ ഒരാളായും ജോര്‍ജ് കോര നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. നിവിൻ പോളി നായകനായ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന സിനിമയുടെ കഥ രചിച്ചതിലും ഇദ്ദേഹം പങ്കാളിയാണ്. അഭിനേതാവെന്ന നിലയിലും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനാണ് ജോര്‍ജ് കോര. ‘പ്രേമം’, ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’, ‘ജാനകി ജാനെ’ ഉള്‍പ്പടെയുള്ള സിനിമകളില്‍ ഇദ്ദേഹം മികച്ച പ്രകടനം കാഴ്‌ചവച്ചിട്ടുണ്ട്. നേഷൻ വൈഡ് പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ എബ്രഹാം ജോസഫ് ആണ് ‘തോല്‍വി എഫ്‌സി’ നിര്‍മിക്കുന്നത്. ‘തിരികെ’യ്‌ക്ക് ശേഷം ഇവര്‍ നിര്‍മിക്കുന്ന ചിത്രമാണിത്. ഡിജോ കുര്യൻ, പോള്‍ കറുകപ്പിള്ളില്‍, റോണി ലാല്‍ ജെയിംസ്, മനു മറ്റമന, ജോസഫ് ചാക്കോ, ബിനോയ്‌ മന്നത്താനില്‍ എന്നിവര്‍ സഹ നിര്‍മാതാക്കളാണ്. മീനാക്ഷി രവീന്ദ്രൻ, ആശ മഠത്തില്‍, ജിനു ബെൻ, രഞ്ജിത്ത് ശേഖര്‍, ബാലരങ്ങളായ എവിൻ, കെവിൻ എന്നിവരാണ് ‘തോല്‍വി എഫ്‍സി’യില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്. ശ്യാമപ്രകാശ് എംഎസ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി പശ്ചാത്തല സംഗീതം ഒരുക്കുന്നത് സിബി മാത്യു അലക്‌സാണ്. വിഷ്‌ണു വര്‍മ, കാര്‍ത്തിക് കൃഷ്‌ണൻ, സിജിൻ തോമസ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. ലാല്‍ കൃഷ്‌ണ എഡിറ്റ‍‍ിംഗും പോസ്റ്റ്‌ പ്രൊഡക്ഷൻ ഡയറക്ഷനും നിര്‍വഹിക്കുന്നു. ലൈൻ പ്രൊഡ്യൂസര്‍ – പ്രണവ് പി പിള്ള, സൗണ്ട് ഡിസൈൻ – ധനുഷ് നയനാര്‍, സൗണ്ട് മിക്‌സ് – ആനന്ദ് രാമചന്ദ്രൻ, കലാസംവിധാനം – ആഷിക് എസ്, കോസ്റ്റ്യൂം ഡിസൈന‍ര്‍ – ഗായത്രി കിഷോര്‍, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ – ജെപി മണക്കാട്, മേക്കപ്പ് – രഞ്ജു കോലഞ്ചേരി, കളറിസ്റ്റ് – ജോയ്‌നര്‍‍ തോമസ്, വിഎഫ്‌എക്‌സ് – സ്റ്റുഡിയോമാക്രി, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ – ശ്രീകാന്ത് മോഹൻ, സ്റ്റില്‍സ് – അമല്‍ സി സദര്‍, വിതരണം – സെൻട്രല്‍ പിക്ചേഴ്‌സ്, ഡിസൈൻസ് – മക്ഗഫിൻ എന്നിരാണ് ചിത്രത്തിലെ മറ്റ് അണയറ പ്രവര്‍ത്തകര്‍. ഏതായാലും ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കാം.

Sreekumar R