തന്നോടൊപ്പം അഭനയിക്കുന്നവർക്ക് അങ്ങനൊരു സഹായം ചെയേണ്ട ആവശ്യമില്ല! നയൻ താരയുടെ  കരുതലിനെ  കുറിച്ച് ;ശരണ്യ മോഹൻ 

തമിഴ് സിനിമ പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് ‘യാരഡി നീ   മോഹിനി’ ഈ  ചിത്രത്തില്‍ ധനുഷ്, നയന്‍താര, രഘുവരന്‍, ശരണ്യ മോഹന്‍, കാര്‍ത്തിക് കുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിച്ചു, ഈ ചിത്രത്തിലെ ശരണ്യ മോഹൻ ഇപ്പോൾ നയൻതാരയുടെ കെയറിന് കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. ചിത്രത്തില്‍ ധനുഷിനെ ഭ്രാന്തമായി പ്രണയിക്കുന്ന നയന്‍താരയുടെ അനുജത്തിയുടെ വേഷമായിരുന്നു ശരണ്യ  അവതരിപ്പിച്ചത്.ഇതിന്റെ ഷൂട്ടിംഗിനിടെ തനിക്ക്  സുഖമില്ലാതെ വന്നിരുന്നു

സിനിമാ സെറ്റിലായത് കൊണ്ട് വിശ്രമിക്കാന്‍ പോലും സാധിക്കാതെ കിടക്കുന്നത് കണ്ട നയന്‍താര എന്താണ് കാര്യമെന്ന് അന്വേഷിക്കാന്‍ വന്നു . അപ്പോഴാണ് തനിക്ക് പനിയാണെന്ന കാര്യം അവര്‍ അറിയുന്നത്. ഉടന്‍ തന്നെ നയന്‍താര അവരുടെ കാരവന്‍ തനിക്ക് കിടക്കാൻ നല്‍കി. അവള്‍ നന്നായി വിശ്രമിക്കട്ടെയെന്നും ശരണ്യയുടെ സീനുകള്‍ എടുക്കുന്നത് വരെ ആരും അവളെ  ശല്യപ്പെടുത്തരുതെന്നും പ്രൊഡക്ഷന്‍ മാനേജ്മെന്റിനോട് നയൻതാര പറയുകയായിരുന്നു. ശരണ്യ മോഹന്‍ നയന്‍താരയുടെ കരുതലിനെ പറ്റയാണ് പറയുന്നത്

തന്നോടൊപ്പം അഭിനയിക്കുന്ന പ്രായം കുറഞ്ഞ നടിമാര്‍ക്ക് ഇത്തരമൊരു സഹായം കൊടുക്കേണ്ട ആവശ്യമൊന്നും നയന്‍താരയ്ക്ക് ഇല്ലായിരുന്നു. അങ്ങനെയുള്ളപ്പോഴാണ് അവര്‍ തന്നെ സഹായിച്ചത്. അതിന് സൂപ്പര്‍സ്റ്റാര്‍ നയന്‍താരയോട് താന്‍ നന്ദി പറയുകയാണ് വേണ്ടത് ശരണ്യ പറയുന്നു. ക്ഷെ പൊതുവെ വളരെ ദാർഷ്ട്യം ഉള്ള നടിയാണ് നയൻ‌താര എന്നാണ് സിനിമാ മേഖലയിൽ പരക്കെയുള്ള സംസാരം. മുന്‍പും പലപ്പോഴും വ്യാപകമായി വിമര്‍ശിക്കപ്പെടാറുള്ള നടി കൂടിയായിരുന്നു നയന്‍താര