ആദ്യ കാഴ്ച്ചയിൽ തന്നെ എന്റെ അതേ മുഖസാദൃശ്യം ഉള്ള ഒരു കുട്ടി

ഷര്‍മിലി എന്ന നടിയെ അറിയാത്ത താരങ്ങൾ കുറവാണ്.  നായികയായി സിനിമയിൽ അരങ്ങേറ്റം നടത്തിയ താരം പതിയെ ഗ്ലാമർ വേഷങ്ങളിൽ എത്തുകയും ആരാധകരെ അതിശയിപ്പിക്കയും ചെയ്തിരുന്നു. പിന്നീട് പതിയെ താരം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് ചെയ്തത്. ഗ്ലാമർ വേഷങ്ങളിൽ എത്തിയ സമയത്ത് തന്നെ താരം ഐറ്റെം ഡാൻസുകളും സിനിമയിൽ ചെയ്തിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തെന്നിന്ത്യൻ നടി ഷക്കീലയുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് പറയുകയാണ് ശർമിലി. ശർമിലിയുടെ വാക്കുകൾ ഇങ്ങനെ,

വർഷങ്ങൾക്ക് മുൻപ് ഇരട്ടറോജ എന്ന ചിത്രത്തിന്റെ സെറ്റിലെത്തിയപ്പോള്‍ ആണ് ഞാൻ ആദ്യമായി ഷക്കീലയെ കാണുന്നത്. ഒറ്റ നോട്ടത്തിൽ എന്റെ മുഖസാദൃശ്യം തന്നെ ആയിരുന്നു അവൾക്കും ഉണ്ടായിരുന്നത്. ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ് ഷക്കീലയെ എനിക്ക് പരിചയപ്പെടുത്തിയത്. ഈ ചിത്രത്തിൽ ഒരു കറക്റ്റർ റോൾ ചെയ്യുന്ന ആൾ ആണെന്ന് പറഞ്ഞാണ് ഷക്കീലയുടെ പേര് പറഞ്ഞു പരിചയപ്പെടുത്തിയത്. ആ ദിവസം എനിക്ക് ഇപ്പോഴും ഓർമയിൽ ഉണ്ട്. ആദ്യ നോട്ടത്തിൽ തന്നെ വളരെ സൗമ്യതയുള്ള പെൺകുട്ടി ആണെന്ന് ഷക്കീലയെ കണ്ടാൽ തന്നെ പറയുമായിരുന്നു.

പരിചയപെടുത്തിയപ്പോൾ ഞങ്ങൾ രണ്ടുപേരും പരസ്പ്പരം ഹായ് പറഞ്ഞതിന് ശേഷം ടച്ചപ്പിനു പോകുകയായിരുന്നു. പിന്നീട് പലപ്പോഴും ഞങ്ങൾ പരസ്പ്പരം സെറ്റിൽ വെച്ച് കണ്ടെങ്കിലും അവൾ എന്തോ അകന്നു മാറി നിൽക്കുന്നതായി എനിക്ക് തോന്നിയിരുന്നു. ഇടയ്ക്ക് ഗുഡ് മോർണിംഗും ഗുഡ് നെറ്റും ഒക്കെ ആണ് പറയാറുള്ളത്. എന്നാൽ അന്നൊന്നും ഞാൻ കരുതിയിരുന്നില്ല ആ അവൾ പിന്നീട് എന്റെ ആത്തസുഹൃത്തായി മാറുമെന്ന്. അവൾ എന്റെ സുഹൃത്ത് മാത്രമല്ല, കൂടെപ്പിറപ്പ് കൂടിയാണ് എന്നാണ് ഷക്കീലയെ കുറിച്ച് ശർമിലി പറയുന്നത്.

 

Sreekumar R