‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഷോണ്‍ റോമി. ദുല്‍ഖര്‍ സല്മാന്, വിനായകന് എന്നിവര്‍ മത്സരിച്ച് അഭിനയിച്ച രാജീവ് രവി ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികാ കഥാപാത്രമായ അനിത എന്ന പെണ്‍കുട്ടിയായാണ് ഷോണ്‍ അഭിനയിച്ചത്.
ഷോണ്‍ റോമിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഷോണ്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. എനിക്ക് പിങ്ക് ഇഷ്ടമാണ് എന്ന തലക്കെട്ടോടു കൂടിയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. നിങ്ങള്‍ പിങ്കില്‍ മനോഹരിയായിരിക്കുന്നുവെന്നാണ് ഒരാളുടെ കമന്റ്. മോഡലിംഗ് രംഗത്ത് തിളങ്ങുന്ന ഷോണ്‍ നേരത്തേയും ഇത്തരം ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.
മോഡലിംഗ് രംഗത്തുനിന്നുമാണ് ഷോണ്‍ റോമി ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. രാജാവ് രവി സംവിധാനം ചെയ്ത കമ്മട്ടിപാടം എന്ന ചിത്രത്തിലെ നായികയായിരുന്നു.
2016ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്മാന്, വിനായകന്, മണികണ്ഠന് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. ബാംഗ്ലൂരില്‍ താമസമാക്കിയ ഷോണ്‍ ബയോടെക് എഞ്ചിനീയറാണ്.