ഒരുകാര്യവുമില്ലാതെ ഞാൻ വെറുതെ ശരീരപ്രദർശനം നടത്തിയിട്ടില്ല!

രു കാലത്ത് മലയാളത്തിലെ സൂപ്പര്‍ഹിറ്റ് നായികമാരില്‍ തിളങ്ങി നിന്നിരുന്ന നായികയാണ് ഷീല. ഇന്നും പ്രേക്ഷകരുടെ പ്രിയ സിനിമകളാണ് പ്രേംനസീറിന്റെ നായികയായി അഭിനയിച്ച സൂപ്പര്‍ ഹിറ്റുകളെല്ലാം. എന്നാല്‍ ഇരുവരുമായിരുന്നു ഏറെ ചിത്രങ്ങളിലും മികച്ച ജോഡികളായി എത്തിയിരുന്നത്. . 1980-ല്‍ സ്‌ഫോടനം എന്ന ചിത്രത്തോടെ താല്‍കാലികമായി അഭിയയന രംഗത്തുനിന്ന് നടി ഷീല വിടവാങ്ങിയത്. എന്നാല്‍ വീണ്ടും ഒരു മടങ്ങിവരവ് നടത്തിയത് 2003-ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു. ഇപ്പോൾ ഒരു അഭിമുഖത്തിൽ സിനിമയിൽ ഗ്ലാമറസ്  ആയി അഭിനയിക്കാൻ ഉണ്ടായ സാഹചര്യങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഷീല.

സിനിമയില്‍ അതിരുവിട്ട ഗ്ലാമര്‍ വേഷങ്ങള്‍ ഞാൻ ഇത് വരെ ചെയ്തിട്ടില്ല. അങ്ങനെ അതിരുവിട്ട വേഷങ്ങൾ ചെയ്യാൻ നിർബന്ധിച്ച രണ്ടു സിനിമകളിൽ നിന്ന് ഞാൻ ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നു. സിനിമയിൽ അധികം ഗ്ലാമർ വേഷങ്ങൾ ഞാൻ ധരിച്ചിട്ടില്ല. ഒരു കഥാപാത്രത്തിന് വേണ്ടി മാത്രമാണ് എനിക്ക് അൽപ്പം ഗ്ലാമർ ആകേണ്ടി വന്നത്. അത് ആ കഥാപാത്രം അത് അർഹിക്കുന്നത് കൊണ്ട് മാത്രം ആണ്. അതിരു കവിഞ്ഞു ഗ്ലാമർ വേഷങ്ങൾ ധരിക്കേണ്ടി വന്നിരുന്ന ചിത്രങ്ങളിൽ നിന്നും ഞാൻ പിന്മാറിയിട്ടുണ്ട്. അതിൽ ഒന്ന് ഒരു തമിഴ് ചിത്രം ആയിരുന്നു. ഇന്നും അത് ഓർത്ത് എനിക്ക് വിഷമം ഒന്നും തോന്നിയിട്ടില്ല. എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ മാത്രമേ ഞാൻ ചെയ്തിട്ടുള്ളു.

ഒരു ചിത്രത്തിന് വേണ്ടി സ്വിം സ്യൂട്ട് ധരിക്കണമെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു. അത് പോലെ ഉല്ലാസ യാത്ര എന്ന സിനിമയില്‍ ഷോട്‌സ് ധരിച്ചുകൊണ്ട് വോളിബോള്‍ കളിക്കണമെന്ന് എന്നോട് അവർ ആവിശ്യപെട്ടപ്പോൾ ഞാൻ അതും നിരസിച്ചു. എന്നാൽ കാപാലിക എന്ന സിനിമയില്‍ ഞാന്‍ കുറച്ച് ഗ്ലാമർ വേഷത്തിൽ ആണ് അഭിനയിച്ചത്. കാരണം അതിൽ ഞാൻ ഒരു മോശം സ്ത്രീയുടെ വേഷമാണ് ചെയ്തത്. സ്ത്രീകളെ വിറ്റ് ഉപജീവന മാര്‍ഗം നടത്തുന്ന കഥാപാത്രം ആയിരുന്നു എന്റേത്. ചിത്രത്തിന്റെ കഥയും പറയുന്ന വിഷയവും അത്രയ്ക്കും ശക്തവും പ്രസക്തവുമായതുകൊണ്ടാണ് ആ ചിത്രങ്ങളിൽ ഞാൻ അഭിനയിച്ചത്. അല്ലാതെ ഒരു കാര്യവും ഇല്ലാതെ വെറുതെ ശരീരപ്രദർശനം നടത്താൻ ഞാൻ തയാർ അല്ലായിരുന്നു.

Sreekumar

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

9 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

10 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

11 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

13 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

14 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

15 hours ago