ഒരു കാലത്ത് മലയാളത്തിലെ സൂപ്പര്‍ഹിറ്റ് നായികമാരില്‍ തിളങ്ങി നിന്നിരുന്ന നായികയാണ് ഷീല. ഇന്നും പ്രേക്ഷകരുടെ പ്രിയ സിനിമകളാണ് പ്രേംനസീറിന്റെ നായികയായി അഭിനയിച്ച സൂപ്പര്‍ ഹിറ്റുകളെല്ലാം. എന്നാല്‍ ഇരുവരുമായിരുന്നു ഏറെ ചിത്രങ്ങളിലും മികച്ച ജോഡികളായി എത്തിയിരുന്നത്. . 1980-ല്‍ സ്ഫോടനം എന്ന ചിത്രത്തോടെ താല്കാലികമായി അഭിയയന രംഗത്തുനിന്ന് നടി ഷീല വിടവാങ്ങിയത്. എന്നാല്‍ വീണ്ടും ഒരു മടങ്ങിവരവ് നടത്തിയത് 2003-ല്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം പ്രേംനസീറിനൊപ്പം ഒന്നിച്ചഭിനയിച്ച കാലത്തെ ചില രസകരമായ ഓര്‍മ്മകള്‍ തുറന്ന് പറയുകയാണ്.
ഇക്കണ്ട ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടും ഒരിക്കല്‍ പോലും അദ്ദേഹം പാട്ട് പാടുന്നത് ഞാന്‍ കേട്ടിട്ടില്ല. പി സുശീലയോ ജാനകിയോ പാടുന്ന അതേ പിച്ചില്‍ പാടിയാണ് ഞാനൊക്കെ അഭിനയിക്കാറുള്ളത്. അദ്ദേഹം പക്ഷേ അങ്ങനെയല്ല. എങ്കിലും ആ ഗാനങ്ങള്‍ക്കെല്ലാം എന്തായിരുന്നു ജീവന്. കുറേ പടത്തില്‍ അഭിനയിക്കുമ്ബോള്‍ സ്വാഭാവികമായും ആ നായികയെയും നായകനെയും ചേര്‍ത്ത് ഗോസിപ്പുകള്‍ ഇറങ്ങും. അവര്‍ കണ്ടു കണ്ട് അവരുടെ മനസില്‍ അതങ്ങ് പതിഞ്ഞ് പോയിരിക്കും.