പുതിയ നിയമത്തിലെ ജീനാ ഭായ് ഐപിഎസിനെ എല്ലാവര്ക്കും ഇഷ്ടമാണ്. അതേപോലെ പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ് ഈ കഥാപാത്രത്തെ മനോഹരമാക്കിയ ഷീലു എബ്രഹാമിനേയും. നഴ്സിങ് മേഖലയില്‍ നിന്നാണ് ഷീലു സിനിമയിലേക്കെത്തിയത്. ഒരു നര്‍ത്തകി കൂടിയായ ഷീലു ഇതിനകം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിര്‍മ്മാതാവും അബാം മൂവീസ് ഉടമയുമായ എബ്രഹാം മാത്യുവാണ് ഷീലുവിന്റെ ഭര്‍ത്താവ്.
ഇന്ന് ഇരുവരും പതിനേഴാം വിവാഹ വാര്‍ഷികമാണ്. കൊച്ചിയിലെ വീട്ടില്‍ മക്കളായ ചെല്‍സിയ, നീല്‍ എന്നിവര്‍ക്കും കുടുംബത്തോടും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ഇരുവരും വിവാഹ വാര്‍ഷികം ആഘോഷിച്ചു. കേക്ക് മുറിച്ചും കരിക്ക് നുകര്‍ന്നുമായിരുന്നു ആഘോഷം. വിവാഹവാര്‍ഷികാഘോഷത്തിന്റെ ചിത്രങ്ങള്‍ നടി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. ഇരുവരുടേയും വിവാഹവേളയിലെ പഴയകാല ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
വീപ്പിങ്ങ് ബോയ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരം മംഗ്ലീഷ്, ഷീ ടാക്സി, പുതിയ നിയമം, കനല്, ആടുപുലിയാട്ടം, പുത്തന്‍ പണം, സോളോ, സദൃശ്യവാക്യം, പട്ടാഭിരാമന്, ശുഭരാത്രി, അല്‍ മല്ലു തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…