കരിക്ക് കുടിച്ചും കേക്ക് മുറിച്ചും 17ാം വിവാഹ വാര്‍ഷികാഘോഷം; ചിത്രങ്ങള്‍ പങ്കുവെച്ച് ഷീലു എബ്രഹാം

പുതിയ നിയമത്തിലെ ജീനാ ഭായ് ഐപിഎസിനെ എല്ലാവര്‍ക്കും ഇഷ്ടമാണ്. അതേപോലെ പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ് ഈ കഥാപാത്രത്തെ മനോഹരമാക്കിയ ഷീലു എബ്രഹാമിനേയും. നഴ്‌സിങ് മേഖലയില്‍ നിന്നാണ് ഷീലു സിനിമയിലേക്കെത്തിയത്. ഒരു നര്‍ത്തകി കൂടിയായ ഷീലു ഇതിനകം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിര്‍മ്മാതാവും അബാം മൂവീസ് ഉടമയുമായ എബ്രഹാം മാത്യുവാണ് ഷീലുവിന്റെ ഭര്‍ത്താവ്.

https://www.instagram.com/p/CZZpuc_vWmD/?utm_source=ig_embed&ig_rid=fd7c4113-ff45-4bab-ba53-bf23233945f2

ഇന്ന് ഇരുവരും പതിനേഴാം വിവാഹ വാര്‍ഷികമാണ്. കൊച്ചിയിലെ വീട്ടില്‍ മക്കളായ ചെല്‍സിയ, നീല്‍ എന്നിവര്‍ക്കും കുടുംബത്തോടും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ഇരുവരും വിവാഹ വാര്‍ഷികം ആഘോഷിച്ചു. കേക്ക് മുറിച്ചും കരിക്ക് നുകര്‍ന്നുമായിരുന്നു ആഘോഷം. വിവാഹവാര്‍ഷികാഘോഷത്തിന്റെ ചിത്രങ്ങള്‍ നടി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. ഇരുവരുടേയും വിവാഹവേളയിലെ പഴയകാല ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

വീപ്പിങ്ങ് ബോയ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരം മംഗ്ലീഷ്, ഷീ ടാക്‌സി, പുതിയ നിയമം, കനല്‍, ആടുപുലിയാട്ടം, പുത്തന്‍ പണം, സോളോ, സദൃശ്യവാക്യം, പട്ടാഭിരാമന്‍, ശുഭരാത്രി, അല്‍ മല്ലു തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.