മതവും പ്രായവും പ്രശ്‌നമായി!! തുനിഷയുമായി ബ്രേക്കപ്പാവാന്‍ കാരണം വെളിപ്പെടുത്തി ഷീസന്‍ ഖാന്‍

നടി തുനിഷ ശര്‍മ്മയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. കഴിഞ്ഞദിവസമാണ് താരം ഷൂട്ടിംഗ് സെറ്റില്‍ ആത്മഹത്യ ചെയ്തത്. താരത്തിന്റെ മരണത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. താരത്തിന്റെ അമ്മയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം സീരിയല്‍ താരം ഷീസന്‍ മുഹമ്മദ് ഖാനെ മുംബൈ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

ഇപ്പോഴിതാ ഷീസന്‍ ഖാന്റെ വെളിപ്പെടുത്തലാണ് ചര്‍ച്ചയാവുന്നത്. പൊലീസിനോടാണ് ഷീസന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. ഇരുവരും പരസ്പരം പ്രണയത്തിലായിരുന്നുവെങ്കിലും വ്യത്യസ്ത മതം ആയതിനാല്‍ അടുത്തിടെയായി താരം ഈ ബന്ധത്തില്‍ നിന്നും അകലം പാലിച്ചിരുന്നെന്നും ഷീസന്‍ പറഞ്ഞു.

അന്നുമുതല്‍ തുനിഷയ്ക്ക് തുടര്‍ച്ചയായി പ്രശ്നമായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 16 ന് തുനിഷയ്ക്ക് Anxiety Attack ഉണ്ടായി. തുടര്‍ന്ന് തുനിഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുനിഷ ആശുപത്രിയില്‍ വച്ച് അമ്മയോട് ഷീസന്‍ തന്നെ ചതിച്ചതായി പറയുകയും ചെയ്തിരുന്നു എന്നും താരം പറയുന്നു.

കൂടാതെ, തുനിഷ മുന്‍പും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്നും ഷീസന്‍ വ്യക്തമാക്കി. ഏതാനും ദിവസം മുന്‍പും തുനിഷ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു, എങ്കിലും ആ സമയത്ത് താന്‍ തന്നെ രക്ഷിച്ചെന്നും ഷീസന്‍ പറയുന്നു. താനാണ് തുനിഷയുടെ അമ്മയെ വിവരം അറിയിച്ചതെന്നും ഷീസന്‍ പൊലീസിനോട് പറഞ്ഞു.

മാത്രമല്ല, തുനിഷയുമായുള്ള ബന്ധം വേര്‍പെടുത്താനുള്ള കാരണവും ഷീസന്‍ പറഞ്ഞു. മതം തന്നെയായിരുന്നു ബ്രേക്കപ്പാവാന്‍ കാരണം. മാത്രമല്ല പ്രായവും പ്രശ്‌നമായിരുന്നു എന്നും ഷീസന്‍ പറയുന്നു. എന്നാല്‍, ഷീസന്റെ മൊഴി പൊലീസ് സ്വീകരിച്ചിട്ടില്ല.

എന്നാല്‍ ഈ സംഭവത്തില്‍ ഷീസന്റെ കുടുംബത്തിനും പങ്കുണ്ട്, എന്നും താരത്തിന് മറ്റ് നിരവധി പെണ്‍കുട്ടികളുമായി ബന്ധമുണ്ട് എന്നുമാണ് പോലീസിന്റെ റിപ്പോര്‍ട്ട്.

മകളെ ചതിച്ച ഷീസന് കടുത്ത ശിക്ഷ നല്‍കണം എന്നാണ് തുനിഷയുടെ അമ്മയുടെ ആവശ്യം. എന്റെ മകള്‍ ഇപ്പോള്‍ എന്നോടൊപ്പമില്ല, അവളെ എനിക്ക് നഷ്ടപ്പെട്ടു, കുറ്റാരോപിതനായ ഷീസന് ശിക്ഷ ലഭിക്കണം. പൊലീസില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും തുനിഷയുടെ അമ്മ പറയുന്നു.

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഷീസന്‍ ഖാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നടി തുനിഷ ശര്‍മ്മ കഴിഞ്ഞ ദിവസമാണ് സെറ്റില്‍ തൂങ്ങി ആത്മഹത്യ ചെയ്തത്. സെറ്റിലെ മേക്കപ്പ് റൂമിലെ ശുചിമുറിയില്‍ പോയ നടി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയിരുന്നില്ല. വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് തുനിഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സീരിയലിലെ തുനീഷയുടെ സഹനടനാണ് ഷീസന്‍.

Anu B