‘ഷെഫീക്കിന്റെ സന്തോഷം’ നമ്മുടേയും സന്തോഷമായി തീരട്ടെ!! ചിത്രത്തിന്റെ ടീസര്‍ ഏറ്റെടുത്ത് ആരാധകര്‍

തന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് മറ്റൊരു കുടുംബ ചിത്രവുമായി എത്തുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നവംബര്‍ 25ന് റിലീസിന് എത്തുന്ന ചിത്രം ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്നതാണ്.

മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന്‍ നായകനാവുന്ന സിനിമ ഉണ്ണി മുകുന്ദന്‍ ഫിലീംസിന്റെ ബാനറില്‍ അദ്ദേഹം തന്നെയാണ് നിര്‍മ്മിക്കുന്നതും. മനോജ് കെ ജയന്‍, ദിവ്യ പിള്ള, ബാല, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു സിജോ, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. തന്റെ അച്ഛനും ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നുണ്ട് എന്ന് ഉണ്ണി മുകുന്ദന്‍ സിനിമയുടെ പ്രഖ്യാപന സമയത്ത് തന്നെ അറിയിച്ചിരുന്നു.

പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ഈ ചിത്രം പറയുക. സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഷാന്‍ റഹ്‌മാന്‍ ആണ്. എല്‍ദോ ഐസക് – ഛായാഗ്രഹണം, എഡിറ്റിംഗ്്-നൗഫല്‍ അബ്ദുള്ള, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് മംഗലത്ത്, മേക്കപ്പ് – അരുണ്‍ ആയൂര്‍, വസ്ത്രാലങ്കാരം – അരുണ്‍ മനോഹര്‍, സ്റ്റില്‍സ് – അജി മസ്‌ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍ – രാജേഷ് കെ രാജന്‍, സൌണ്ട് ഡിസൈന്‍ – രാജേഷ് പി എം, കളറിസ്റ്റ് – വിവേക് നായര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

സിനിമയുടെ ടീസര്‍ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. ഷെഫീക്കിന്റെ സന്തോഷം നമ്മുടേയും സന്തോഷം ആകട്ടെ.. എന്നാണ് ഉണ്ണി മുകുന്ദനും സിനിമയുടെ ഭാഗമായ മറ്റെല്ലാവര്‍ക്കും ആശംസ അറിയിച്ച് ആരാധകര്‍ കമന്റുകള്‍ പങ്കുവെയ്ക്കുന്നത്.

 

Sreekumar

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

25 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago