ഉണ്ണി മുകുന്ദന്റെ ‘ഷെഫീക്കിന്റെ സന്തോഷം’ ഒടിടി റിലീസിന് ഒരുങ്ങുന്നു

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ പുതിയ ചിത്രമായിരുന്നു ‘ഷെഫീക്കിന്റെ സന്തോഷം’. നവാഗതനായ അനൂപ് പന്തളമാണ് സിനിമ സംവിധാനം ചെയ്തത്. ക്ലീൻ യു സർട്ടിഫിക്കറ്റുമായി നവംബർ 24നാണ് സിനിമ പ്രദർശനത്തിനെത്തിയത്. രണ്ട് മണിക്കൂറും നാല് മിനിട്ടുമുള്ള സിനിമ ടിടി റിലീസിന് ഒരുങ്ങുകയാണ്. സിനിമ ഉടൻ സിമ്പ്‌ലി സൗത്തിൽ റിലീസ് ചെയ്യും.

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ അനൂപ് പന്തളം തന്നെയാണ്. മനോജ് കെ ജയൻ, ബാല, ആത്മീയ രാജൻ, ദിവ്യാ പിള്ള, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, ജോർഡി പൂഞ്ഞാർ, സ്മിനു സിജോ എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ.ഷഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ ഉണ്ണി മുകുന്ദന്റെ അച്ഛനും അഭിനയിച്ചിരുന്നു.

പ്രവാസിയായ ‘ഷെഫീഖ് ‘എന്ന ചെറുപ്പക്കാരന്റെ കഥയാണ് ഷെഫീക്കിന്റെ സന്തോഷം പറയുന്നത്. എൽദോ ഐസക്കാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും ഷാൻ റഹ്‌മാനാണ് സംഗീത സംവിധാനവും നിർവഹിക്കുന്ന ഷെഫീക്കിന്റെ സന്തോഷം ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി തന്നെയാണ് നിർമ്മിക്കുന്നത്.

Aiswarya Aishu