Film News

‘ഇത് പോലെ ചിരിച്ചു കൊണ്ട് ഇയാളെ തോൽപ്പിക്കാൻ യെവൻ ഉണ്ടെടാ ഇവിടെ’

മമ്മൂട്ടി ചിത്രം ഭ്രമയുഗം 50 കോടി ക്ലബിലെത്തിയിരിക്കുകയാണ്. ഇതോടെ അപൂര്‍വ നേട്ടത്തിനുടമയായി മമ്മൂട്ടി. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം ഫെബ്രുവരി 15നാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത് പത്താം ദിനത്തിലാണ് ഭ്രമയുഗം അന്‍പത് കോടി ക്ലബ്ബിലെത്തിയത്. തുടര്‍ച്ചയായ മൂന്ന് വര്‍ഷം 50 കോടി കലക്ഷന്‍ നേടിയ ആദ്യമലയാള നടന്‍ എന്ന റെക്കോര്‍ഡാണ് മമ്മൂട്ടി സ്വന്തം പേരില്‍ ചേര്‍ത്തത്. 2023ല്‍ റിലീസ് ചെയ്ത കണ്ണൂര്‍ സ്‌ക്വാഡും 2022ല്‍ റിലീസ് ചെയ്ത ഭീഷ്മ പര്‍വവും 50 കോടി ക്ലബ്ബിലെത്തിയിരുന്നു. ഒപ്പം ഇന്ത്യന്‍ സിനിമയില്‍ തന്നെ 50 കോടി നേടിയ ആദ്യ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം എന്ന അപൂര്‍വത കൂടി ഭ്രമയുഗത്തിനുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘മലയാള സിനിമയില്‍ എന്നല്ല ഇന്ത്യന്‍ സിനിമയില്‍ എന്നല്ല ലോക സിനിമയില്‍ തന്നെ 40 വര്‍ഷത്തെ കണക്ക് എടുത്ത് ഇത് പോലെ ചിരിച്ചു കൊണ്ട് ഇയാളെ തോല്‍പ്പിക്കാന്‍ യെവന്‍ ഉണ്ടെടാ ഇവിടെയെന്നാണ് ഷിഹാസ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

കുറിപ്പ് വായിക്കാം

മമ്മൂട്ടി യും “ചിരിയുവും” !!!!.
“നല്ല സുന്ദരനാണ്, കുഞ്ഞികണ്ണ്കളാണ്, നല്ല സ്റ്റൈലൻ ചിരിയാണ്” !!!
മമ്മൂക്കയുടെ പട്ടണത്തിൽ ഭൂതം എന്ന സിനിമയിലെ മമ്മൂക്കയുടെ കഥാപാത്രം ആയ ജിമ്മി യെ ഒരു കുട്ടി വർണിക്കുന്ന ഒരു ഡയലോഗ് ആണ് ഇത്
അതെ മമ്മൂട്ടി എന്ന നടന്റെ ചിരി നല്ല സ്റ്റൈലിഷ് ചിരിയാണ്. ആ സ്റ്റൈലിഷ് ചിരി നമ്മളെ ചിലപ്പോൾ ഞെട്ടിക്കും,, കരള് അലിയിക്കും, സ്നേഹിപ്പിക്കും, ഭയ പെടുത്തും വെറുപ്പിക്കും
ആ ചിരിയുടെ മായാലോകത്തേക്ക് നിങ്ങൾ ഓരോരുത്തരും പോകുന്നത് ആണ് ഈ പോസ്റ്റ്‌
1991ൽ ഇറങ്ങിയ അമരം എന്ന സിനിമ. അതിന്റെ ക്ലൈമാക്സ്‌ൽ എല്ലാം നഷ്ട പെട്ടവന്റെ ഒരു ചിരിയുണ്ട്. കണ്ണുകൾ കലങ്ങി,,ആരൊക്ക കൈ വിട്ടാലും കൈ വിടാത്ത ഒരാളുണ്ട് എന്ന് പറഞ്ഞ് മകളെ നോക്കിക്കൊണ്ട് അച്ചൂട്ടിയുടെ ഉള്ളിൽ നിന്നും കരഞ്ഞു കൊണ്ട് ചിരിക്കുന്ന ആ ഒരു മമ്മൂട്ടി ചിരി കാണുന്ന പ്രേക്ഷകന്റെ മനസിലാണ് തറച്ചത്…അതിനോടൊപ്പം കാണുന്ന പ്രേക്ഷകനും കരഞ്ഞു.
അതിനും ഒരു വർഷം മുൻപ് അതായത് 1990ൽ കാമുക ഭാവത്തിലുള്ള ചിരിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു. “മതിലുകൾ”!!!. ആ ചിത്രത്തിൽ ബഷീർ ആയി ആണ് മമ്മൂട്ടി അഭിനയിച്ചത്. ജയിലിലെ ആസ്വാതന്ത്ര്യത്തിനീടയിൽ ബഷീർ ന് ലഭിക്കുന്ന സ്വാതന്ത്ര്യമാണ് മതിലുകൾക്കപ്പുറത്ത് നിക്കുന്ന നാരായണിയുടെ ശബ്ദം.ഒരിക്കൽ നാരായണി അയാളെ പറ്റി വിവരിക്കാൻ അവശ്യ പെടുകയാണ്. ഒരു ശകലം മുടി നീണ്ട് നിക്കുന്നു, കഷണ്ടി വനേക്കുമോ എന്ന് ഭയപ്പെടുന്നു എന്ന് സ്വയം വിവരിക്കുമ്പോൾ അയാൾ ഒന്ന് ചിരിക്കുന്നു.ബഷീർ കഥാപാത്രങ്ങളുടെ നിഷ്കളങ്കത യും സൗമ്യ ഭാവവും പ്രണയവും എല്ലാം കലർന്ന ഒരു ചിരി !!!..
നിഷ്കളങ്കനായ കാമുകനിൽ നിന്ന് അതി നിഷ്കളങ്കനായ പുട്ടുറുമീസ്ലേക്ക് എത്തുമ്പോൾ മമ്മൂട്ടി യുടെ ചിരിക്ക് ഭാവങ്ങൾ വേറെയാണ്.അവിടെ ഈ ചിരിക്ക് പോലും. അവിടെ വേഗത്തിന്റെ ചതികൾ ഒന്നും തിരിച്ചു് അറിയാത്ത ചിരിയാണ് അയാളുടേത്. അമ്മയോടൊപ്പം ചേർന്ന് നടക്കുമ്പോൾ പുട്ട് കാണുമ്പോൾ സന്തോഷത്തോടെ അതി നിഷ്കളങ്കമായി ചിരിക്കുന്ന ആ ചിരി ഇത്ര മനോഹരമാക്കാൻ ആർക്കാണ് കഴിയുന്നത്
ഇതൊന്നും അല്ലാത്ത വഷളൻ ചിരിയാണ് അടുത്തത്.
സ്ത്രീകളുടെ കുളിക്കടവിൽ ഒളിഞ്ഞു നോക്കി പിടിക്ക പെടുമ്പോൾ ഉള്ള വാറുണ്ണിയുടെ വഷളൻ ചിരി.
IV ശശി, ലോഹിതദാസ് കൂട്ടുകെട്ടിൽ ഇറങ്ങിയ “മൃഗയ”എന്ന മമ്മൂട്ടി സിനിമ മമ്മൂട്ടി എന്ന നടന്റെ ഇമേജ് ബ്രേക്കർ തന്നെയായിരുന്നു. നാടിനെ വെറുപ്പിക്കുന്ന പുലിയെ പിടിക്കാൻ വന്ന്‌ നാടിനു തന്നെ തലവേദനയായി മാറിയ വാറുണ്ണിയുടെ ആ ചിരി മലയാളികൾക്ക് തന്നെ പുതുമയായിരുന്നു
മൃഗയക്ക് സാമാന്തരമായി മമ്മൂട്ടി എന്ന നടൻ ഒരു ട്രെയിൻ യാത്രയും നടത്തിയിട്ടുണ്ട്. ടോണി കുരിശിങ്കൽ നും സുഹൃത്തുക്കൾക്കും ഒപ്പം ആടിയും പാടിയുംമുള്ള ട്രെയിൻ യാത്ര.ആ യാത്രയിൽ ടോണി തന്റെ ഇച്ചാക്കക്ക് ഉമ്മ കൊടുക്കുമ്പോൾ അവിടെ ഒരു ചിരിയുണ്ട്.ഒരു “മമ്മൂട്ടി”ചിരി.!!!..
സത്ഗുണ സമ്പന്നൻമാരായിട്ടുള്ള നായക കഥാപാത്രങ്ങളുടെ ഭാരം ഇറക്കി വെച്ച് ക്രൂരതയുടെ ചിരി ചിരിച്ച മമ്മൂട്ടി ചിത്രം ആയിരുന്നു അടൂർ ന്റെ “വിധേയൻ”!!.
തൊമ്മി എന്ന വിധേയനെ മനുഷ്യൻ ആയി പോലും കാണാത്ത അതിക്രൂരൻനും ജന്മിത്തത്തിന്റെ പ്രതീകവുമായ “ഭാസ്ക്കര പാട്ടേലർ” ആയി വന്നç മമ്മൂട്ടി സിനിമ. “നിന്റെ ഭാര്യ സുന്ദരിച്ചി ആണോടാ”എന്ന് തൊമ്മിയോട് ചോദിച്ചു മമ്മൂട്ടി എന്ന നടൻ ചിരിക്കുമ്പോൾ കാണുന്ന പ്രേക്ഷകർക്ക് വെറുപ്പ് തോന്നും . പിന്നീട് ഓരോ തവണയും അയാൾ ചിരിക്കുമ്പോൾ ആ ചിരിയുടെ വെറുപ്പ് കൂടും. പക്ഷേ എങ്കിലും ദേശീയ അവാർഡും മമ്മൂട്ടി എന്ന നടന്റെ ജീവിതത്തിലെ പൊന്തൂവബ്കൂടിയാണ് ഭാസ്ക്കര പാട്ടേലർ
പാട്ടേലർടെ സ്വഭാവ സവിശേഷത ഏറെയുള്ള പാട്ടേലർ ടെ ചിരയെ ഓർമ പെടുത്തുന്ന എന്നാൽ ഒരിക്കലും ആ ചിരിയോടു ഒരു സാമ്യവും തോന്നിപ്പിക്കാത്ത മറ്റൊരു ചിരി മമ്മൂട്ടി ചിരിച്ചിട്ടുണ്ട്.2009ൽ “മുരിക്കും കുന്നത്ത് അഹമ്മദ് ഹാജി.പട്ടെല്ലരും ഹാജിയും ഒരേ പോലുള്ള സ്വഭാവം ഉള്ള കഥാപാത്രങ്ങൾ ആണെങ്കിലും ഒരിടത്തും ഒരു സാമ്യതയും തോന്നിപ്പിക്കാത്ത വിധമാണ് മമ്മൂട്ടി എന്ന നടൻ ചെയ്ത് വെച്ചേക്കുന്നത്. തൊമ്മിയോട്‌ നിന്റെ ഭാര്യ സുന്ദരിച്ചി ആണോടാ എന്ന് ചോദിച്ചു കൊണ്ട് മമ്മൂട്ടി ചിരിക്കുന്ന ചിരി വേട്ടക്കാരന്റെ ആണെങ്കിൽ അതെ സ്വഭാവ സവിശേഷതയുള്ള അഹമ്മദ് ഹാജി ചീരു വിനെ പ്രാപിക്കാൻ നോക്കി ചിരിക്കുന്ന ചിരിയിൽ അയാളുടെ മുഖത്തു വരുന്നത് ക്രൂരത മാത്രമല്ല പ്രണയത്തിന്റെയും ശ്ര്യങ്കാരത്തിന്റയും ചിരി കൂടിയാണ്. ആ ചിരിയെ അത്ഭുതത്തോടെയാണ് പ്രേക്ഷകർ നോക്കി കണ്ടത് ധീര യോദ്ധാവ് ആയി പ്രവടിയോടെ ചിരിച്ചത്ഉം നിഷ്കളങ്കനായ തൊപ്പ്രം കുടിക്കാരൻ മൈക്ക് ആയും രക്ഷകന്ഉം ശിക്ഷക നും കാമുകമകനുമായി വന്ന കുട്ടി സ്രാങ്ക് ആയി വന്ന് മമ്മൂട്ടി ചിരിച്ചതും അതെ വർഷം തന്നയായിരുന്നു
2011ന് ശേഷം കുറച്ചു വർഷം ആ മമ്മൂട്ടി ചിരി പ്രേക്ഷകർക്ക് മിസ്സ്‌ ആയി!!!..
പക്ഷെ “അറിയാല്ലോ മമ്മൂട്ടിയാണ് ” അയാൾക്ക് അഭിനയത്തോട് ആർത്തിയാണ്. അധിക നാൾ ആ ആർത്തിയെ പിടിച്ചു നിർത്താനാകില്ല.
2014ൽ വേണുവിന്റെ സംവിധനത്തിൽ വിമര്ശർകർക്കുള്ള “മുന്നറിയിപ്പ്” ആയി ഒരു ചിത്രം പുറത്ത് ഇറങ്ങി.അവിടെ അയാൾ 20 കൊല്ലം കൊല കുറ്റത്തിനു അകത്ത് കിടക്കുന്ന ജയിൽ പുള്ളിയായായ CK രാഘവൻ ആയിരുന്നു. സ്വാതന്ത്ര്യത്തെ കുറിച്ച് സ്വന്തമായി നിർവചനമുള്ള രാഘവാൻ ദുരൂഹതകൾ അവസാനിപ്പിച്ചു ഒന്ന് ചിരിക്കുന്നുണ്ട്.ആ നിമിഷം പ്രേക്ഷകർക്കു ഉണ്ടാകുന്നത് മരവിപ്പും ഞെട്ടലുമാണ്
ഇൻസ്‌പെക്ടർ ബെൽറo മുതൽ നരി വരെ മലയാളികളെ സംഭാഷണങ്ങൾ കൊണ്ട് കോരി തരിപ്പിച്ച നടനാണ് മമ്മൂട്ടി.എന്നാൽ 2019ൽ “ഉണ്ട”എന്ന സിനിമക്ക് ആയി പോലീസ് വേഷമണിഞ്ഞപ്പോൾ കഥ മറ്റൊന്നായിരുന്നു..മലയാള സിനിമയിലെ ഏറ്റവും റിയലിസ്റ്റിക്ക് ആയ പോലീസ് കഥാപാത്രം. “SI മണികണ്ഠൻ “!!!.. അത് അയാളുടെ ഒറ്റ ചിരിയിൽ അയാളുടെ ഇൻഡ്രടക്‌ഷൻല് തന്നെ വ്യ lക്തമാകുന്നുണ്ട് ,ഒരാൾ മറ്റൊരാൾ ടെ പേഴ്‌സ് പോക്കറ്റ് അടിക്കുമ്പോൾ അത് കണ്ട് നിക്കുന്ന മണി സാർനെ കാണുമ്പോൾ അയാൾ പേഴ്‌സ് തിരികെ നൽകുന്നതും അത് കണ്ട് ചിരിക്കുന്ന മണി സാർ ന്റെ ആ ചിരി “എന്റെ സാറേ”
അയാൾ അങ്ങനെയാണ് ഓരോ കാലവും ഒരു ചിരി കൊണ്ട് പോലും നമ്മളെ അത്ഭുത പെടുത്തിയിട്ടുണ്ട്. അതിപ്പോ മൈക്കിൾ അപ്പന്റെ മാസ് ചിരി ആയാലും സുന്ദരത്തിന്റെ ക്ലാസ് ചിരി ആയാലും
എടുത്ത് പറയണ്ട മറ്റൊരു ചിരിയാണ് ലൂക് ആന്റണി യുടെ ചിരി. ക്ലൈമാക്സ്‌ല് “Welcome Back” എന്ന് പറഞ്ഞിട്ട് ഉള്ള അയാളുടെ ഒരു ചിരിയുണ്ട്. ശെരിക്കും സൈക്കിക്കും ഡെവിളിഷും ആയിട്ടുള്ള ഒരു മാരക ചിരി
എന്നാലും ഇതെല്ലാം കൂടി ഒന്നിച്ചു തൂക്കി വെച്ച് അളന്നാലും ഒന്ന് എത്തി പിടിക്കാൻ പോലും പറ്റാത്ത അകലത്തിലുള്ള ചിരിയാണ് ഭ്രമയുഗത്തിലേ കൊടുമൺ പോറ്റി യുടെ ചിരി. എന്റെ മനക്കലേക്ക് സ്വാഗതം എന്ന് അർജുൻ അശോകനെ നോക്കി ശാന്തമായി ചിരിക്കുന്ന പോറ്റിയുടെ ചിരി പിന്നീട് നമ്മൾ കാണുന്നത് ഭയത്തിന്റെയും ഞെട്ടൽ ന്റെയുമാണ്.. അതാണ്നമ്മൾ തീയറ്റർൽ നിന്ന് അനുഭവിച്ച ആ ചിരിയാണ്
“രാക്ഷസ ചിരി”
മലയാള സിനിമയിൽ എന്നല്ല ഇന്ത്യൻ സിനിമയിൽ എന്നല്ല ലോക സിനിമയിൽ തന്നെ 40 വർഷത്തെ കണക്ക് എടുത്ത് ഇത് പോലെ ചിരിച്ചു കൊണ്ട് ഇയാളെ തോൽപ്പിക്കാൻ യെവൻ ഉണ്ടെടാ ഇവിടെ.
Ajay Soni