പൈങ്കിളി പാട്ടിന് ചുവടുവെച്ച് പ്രിയപ്പെട്ട താരങ്ങള്‍..!!

അവതാരികയായും നടിയായും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ശില്‍പ ബാല. സിനിമാ മേഖലയ്ക്ക് അകത്തും പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഒരു വ്യക്തി കൂടിയാണ് ശില്‍പ. നടി ഭാവന, രമ്യ നമ്പീശന്‍, സയനോര, മൃദുല, ശില്പ ബാല, ഷഫ്‌ന എന്നിവര്‍ക്കിടയിലെ സൗഹൃദത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. പലപ്പോഴും ഇവര്‍ ഒത്തുകൂടുമ്പോള്‍ പങ്കുവെയ്ക്കാറുള്ള വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

തന്റേയും സുഹൃത്തുക്കളുടേയും പ്രണയ കഥയും സൗഹൃദ ബന്ധവും കോര്‍ത്തിണക്കി പ്രണയദിനത്തില്‍ ശില്‍പ ബാല പുറത്തിറക്കിയ ആനിമേഷന്‍ വീഡിയോ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോഴിതാ പുതിയ വീഡിയോ സോംഗിലെ പാട്ടിന് ചുവട് വെച്ച് എത്തിയിരിക്കുകയാണ് ശില്‍പ ബാലയും മൃദുലയും ശില്‍പയുടെ മകളും. ഈ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

ഇതൊരു ചാലഞ്ച് വീഡിയോ ആയി ഏറ്റെടുക്കാനും ഇവര്‍ ആരാധകരോട് പറയുന്നുണ്ട്. കുറച്ച്‌നാള്‍ മുന്‍പ് നടി ഭാവന, രമ്യ നമ്പീശന്‍, സയനോര, മൃദുല, ശില്‍പ ബാല എന്നിവരടങ്ങുന്ന സുഹൃത്ത് സംഘം ഒത്തുച്ചേര്‍ന്നപ്പോള്‍ പങ്കുവെച്ച ഡാന്‍സ് വീഡിയോ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.

https://www.instagram.com/reel/CZ_IyfQjy4y/?utm_source=ig_web_copy_link

ഇപ്പോഴിതാ പുതിയ ആനിമേഷന്‍ ആല്‍ബം പൈങ്കിളി പാട്ടിന് ശില്‍പയും മകളും മൃദുലയും ചുവടുവെയ്ക്കുന്ന വീഡിയോ ആണ് ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്.