അവതാരികയായും നടിയായും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ശില്പ ബാല. സിനിമാ മേഖലയ്ക്ക് അകത്തും പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഒരു വ്യക്തി കൂടിയാണ് ശില്പ. നടി ഭാവന, രമ്യ നമ്പീശന്, സയനോര, മൃദുല, ശില്പ ബാല, ഷഫ്ന എന്നിവര്‍ക്കിടയിലെ സൗഹൃദത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. പലപ്പോഴും ഇവര്‍ ഒത്തുകൂടുമ്പോള്‍ പങ്കുവെയ്ക്കാറുള്ള വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
തന്റേയും സുഹൃത്തുക്കളുടേയും പ്രണയ കഥയും സൗഹൃദ ബന്ധവും കോര്‍ത്തിണക്കി പ്രണയദിനത്തില്‍ ശില്പ ബാല പുറത്തിറക്കിയ ആനിമേഷന്‍ വീഡിയോ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോഴിതാ പുതിയ വീഡിയോ സോംഗിലെ പാട്ടിന് ചുവട് വെച്ച് എത്തിയിരിക്കുകയാണ് ശില്പ ബാലയും മൃദുലയും ശില്പയുടെ മകളും. ഈ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
ഇതൊരു ചാലഞ്ച് വീഡിയോ ആയി ഏറ്റെടുക്കാനും ഇവര്‍ ആരാധകരോട് പറയുന്നുണ്ട്. കുറച്ച്നാള്‍ മുന്‍പ് നടി ഭാവന, രമ്യ നമ്പീശന്, സയനോര, മൃദുല, ശില്പ ബാല എന്നിവരടങ്ങുന്ന സുഹൃത്ത് സംഘം ഒത്തുച്ചേര്‍ന്നപ്പോള്‍ പങ്കുവെച്ച ഡാന്‍സ് വീഡിയോ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.
ഇപ്പോഴിതാ പുതിയ ആനിമേഷന്‍ ആല്‍ബം പൈങ്കിളി പാട്ടിന് ശില്പയും മകളും മൃദുലയും ചുവടുവെയ്ക്കുന്ന വീഡിയോ ആണ് ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…