ഫിറ്റ്നസിന്റെ കാര്യത്തിലും ഭക്ഷണത്തിന്റെ കാര്യത്തിലും അതീവ ശ്രദ്ധാലുവാണ് ബോളിവുഡ് നടി ശില്പ ഷെട്ടി. ആരാധകര്‍ക്കായി ഹെല്‍ത്ത് ടിപ്സുകളും നടി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പച്ചപ്പയര്‍ കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് വിവരിച്ച് പോസ്റ്റിട്ടിരിക്കുകയാണ് ശില്പ.
പ്രോട്ടീനുകള്‍, ഫൈബര്‍, ധാതുക്കള്‍ എന്നിവയെല്ലാം ധാരാളമായി അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് പച്ചപ്പയര്‍. കൂടാതെ, വിറ്റാമിന്‍ ബി കോംപ്ലക്സിന്റെ കലവറ കൂടിയാണ് പച്ചപ്പയര്‍ എന്നും ശില്പ പോസ്റ്റിലൂടെ പറയുന്നു. ‘നിങ്ങള്‍ ഭക്ഷണം തയ്യാറാക്കുമ്പോള്‍ ഒരു പക്ഷേ പച്ചപ്പയര്‍ ആയിരിക്കില്ല നിങ്ങളുടെ മനസ്സില്‍ ആദ്യം ഓടി എത്തുന്നത്. എന്നാല്‍, അല്പം പരിശ്രമിച്ചാല്‍ ഇവയെ രുചികരമായ ഭക്ഷണമാക്കി മാറ്റാന്‍ കഴിയും’ എന്ന് ശില്പ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിക്കുന്നു.
സിംപിള്‍ സോള്‍ഫുള്‍ ആപ്പ് എന്ന തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ശില്പ ഗ്രീന്‍പീസ് അഥവാ പച്ചപ്പയറിന്റെ ഗുണങ്ങള്‍ വിശദീകരിച്ചത്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിന് ആഴ്ചയില്‍ ഒരു ദിവസം ‘ചീറ്റ് ഡേ’ ആയി നീക്കിവെച്ചിട്ടുണ്ട് ശില്പ.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…