ജിജോ ആന്റണിയുടെ സംവിധാനത്തില്‍ ഷൈന്‍ ടോം ചാക്കോ,സണ്ണി വെയ്ന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘അടിത്തട്ട് ‘ നാളെ പ്രദര്‍ശനത്തിനെത്തും. കടലിന്റെ അടിത്തട്ടിലേക്കുള്ള ഏഴംഗ സംഘത്തിന്റെ യാത്രയാണ് സിനിമയുടെ പ്രമേയം. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളിലൊരാളാകുന്ന ഷൈന്‍ ടോം ചാക്കോ ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. ചിത്രത്തില്‍ ആംബ്രോസ് എന്ന കഥാപാത്രത്തെയാണ് ഷൈന്‍ ടോം ചാക്കോ അവതരിപ്പിച്ചിരിക്കുന്നത്.
ആംബ്രോസ്, മാര്‍ക്കോസ്, ഡിങ്കന്, നെല്‍സണ്‍, കാംബ്ലി, ജോസഫ്, മുള്ളന്‍ എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേരുകള്‍. ആംബ്രോസ്സും മാര്‍ക്കോസും ഡിങ്കനും നെല്‍സണും കാംബ്ലിയും ജോസഫും മുള്ളനും കൂടുന്ന ഏഴംഗ സംഘം നാളെ ‘ഇന്ത്യ’ എന്ന ബോട്ടില്‍ കടലിലേക്കിറങ്ങുകയാണ്. ‘അടിത്തട്ട്’ നാളെ മുതല്‍ നിങ്ങളുടെ തൊട്ടടുത്ത തീയറ്ററുകളില്‍ എന്നാണ് ഷൈന്‍ ടോം കുറിച്ചിരിക്കുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…