മലയാള സിനിമാ രംഗത്ത് ഏറെയും നെഗറ്റീവ് ഷെയ്ഡ് റോളുകളില്‍ തിളങ്ങുന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. അഭിനയം എന്ന പോലെ താരത്തിന്റെ അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഫോര്‍ത്ത് ന്യൂസിന് അനുവദിച്ച് നല്കിയ അഭിമുഖത്തില്‍ ഷൈന്‍ ടോം ചാക്കോ ആപ്പിള്‍ ഐ ഫോണിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. കാലാ കാലങ്ങളായി അവര്‍ നമ്മളെ പറ്റിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ഷൈന്‍ ടോം ചാക്കോ പറഞ്ഞത്.
ഇപ്പോള്‍ പതിനാലാമത്തെ ഫോണും എന്നാണ് നടന് അഭിമുഖത്തില്‍ വെച്ച് പറഞ്ഞത്. ഉടനെ ആപ്പിള്‍ വിരോധിയാണോ എന്ന അവതാരകയുടെ ചോദ്യത്തിന് അല്ലല്ല.. ഞാന്‍ ഓറഞ്ചേ കഴിക്കൂ എന്നാണ് നടന് മറുപടി പറഞ്ഞത്. വീണ്ടും ഐഫോണ്‍ വിരോധിയാണോ എന്ന ചോദ്യത്തിന്.. മുപ്പതിനായിരം രൂപയ്ക്ക് ഇറക്കിയിട്ട് ഇപ്പോള്‍ എത്രയായി. ഐഫോണ്‍ 14 ഇഷ്ടപ്പെട്ടില്ല എന്നല്ല.. മുപ്പതിനായിരും രൂപയ്ക്ക് തുടങ്ങിയ കളിയല്ലേ ഇത്.. ഇപ്പോള്‍ ഒരുലക്ഷത്തി മുപ്പതിനായിരം ആയില്ലേ.. എന്നും ഷൈന്‍ ചോദിക്കുന്നു. എന്താണിപ്പോള്‍ ഇതില്‍ വ്യത്യാസം…
ഞാന്‍ ഒരു ഏഴൊക്കെ ആയപ്പോഴേ കളി നിര്‍ത്തി.. ഇതേ സാധനം തന്നെയല്ലേ അവര്‍ വലിപ്പം കൂട്ടിയും കുറച്ചു എല്ലാം വില്‍ക്കുന്നത്. എത്ര രൂപയെന്ന് വെച്ചാണ് ഫോണിന് വില കൂട്ടുന്നത്.. ഇതൊന്നും ചോദിക്കാനും പറയാനും ഇവിടെയാരുമില്ലേ എന്നും ഷൈന്‍ ടോം ചാക്കോ അഭിമുഖത്തില്‍ വെച്ച് ചോദിക്കുന്നു. തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ഷൈനിന്റെ പല അഭിമുഖങ്ങളും ഇതിന് മുന്‍പും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. അതേസമയം, താരത്തിന്റെ നിരവധി സിനിമകളാണ് ഇപ്പോള്‍ അണിയറയില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. പടവെട്ട്, അടി, റോയ് എന്നീ സിനിമകളില്‍ പ്രധാന വേഷം കൈകാര്യം ചെയ്താണ് ഷൈന്‍ ടോം ചാക്കോ എത്തുന്നത്.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…