മോഹൻലാലിന്റെ സിനിമ തെരഞ്ഞെടുപ്പുകളിൽ ചില വിമർശനങ്ങൾ ഉയരുന്നുണ്ട്

Follow Us :

മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത മോഹൻലാലയന്റെ സിനിമ തെരഞ്ഞെടുപ്പുകളിൽ ചില വിമർശനങ്ങൾ ഉയരുന്നുണ്ട് . ഇതേപ്പറ്റിപറയുകയാണ് ഷൈൻ ടോം ചാക്കോ. മോഹൻലാലിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ. ഒരു നടന്‍ എന്ന നിലയില്‍ താന്‍ ഏറ്റവും ആദ്യം ഇഷ്ടപ്പെടാന്‍ തുടങ്ങിയത് മോഹന്‍ലാലിനെയാണെന്നു ഷൈൻ പറയുന്നു . പണ്ടൊന്നും അദ്ദേഹത്തിലെ നടനെ കാണാന്‍ കഴിയില്ലായിരുന്നുവെന്നും ഷൈന്‍ വ്യകത്മാക്കി. എന്നാല്‍ ഇന്ന് മോഹന്‍ലാലിലെ താരത്തെയാണ് കൂടുതല്‍ കാണുന്നതെന്നും കഥാപാത്രമായിട്ട് വേണം അഭിനേതാവ് ആറാടാനെന്നും ഷൈന്‍ പറഞ്ഞു. ഷൈനിന്റെ ഈ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുന്നുണ്ട്. ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഷൈടോം കാക്കോ ഇക്കാര്യങ്ങൾ പറയുന്നത്. ഏറ്റവും കൂടുതൽ ആരാധിക്കുന്ന ബഹുമാനിക്കുന്ന താരമാണ് മോഹൻലാൽ. ആദ്യം അട്ട്രാക്ട് ആവുന്നത് മോഹന്‍ ലാലിലാണ്. അദ്ദേഹത്തിന്റെ അഭിനയത്തിലാണ് താൻ അത്ഭുതത്തോടെ നോക്കി നിന്നു പോവുന്നത്.

കാരണം മോഹൻലാലിന് അന്ന് പ്രേക്ഷകർ നടനെ കണ്ടില്ല. എന്നാൽ ഈ സമയങ്ങളിൽ കഥാപാത്രങ്ങളെ കാണുന്നുമില്ല. ” പണ്ട് സേതുമാധവൻ കീരിക്കാടനെ ഇടിക്കാൻ പോവുമ്പോൾ തിയേറ്ററിലിരുന്ന് അവനെ തോൽപ്പിക്കാൻ പറ്റില്ല സേതുമാധവാ എന്ന് പലരും പറയുമായിരുന്നു. അത്രക്കും സേതുമാധവൻ കഥാപാത്രത്തെ മാത്രമാണ് അവിടെ കാണുന്നത്. സേതുമാധവൻ എന്ന സാധാരണക്കാരന് കീരിക്കാടനെ തോൽപ്പിക്കാനാവില്ലായിരുന്നു. പക്ഷേ ഇന്ന് അങ്ങനെയല്ല. മോഹൻലാലിനെ കണ്ടാലെ മനസിലാവും എല്ലാവരെയും ഇപ്പോൾ ഇടിച്ചിടുമെന്ന്. ആറാടുന്നത് കഥാപാത്രമായിട്ട് വേണം. താരമായിട്ടല്ല എന്നാണ് ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ . മോഹൻലാൽ എന്ന നടനേക്കാൾ ഉപരി താരത്തെയാണ് എല്ലാവരും കാണുന്നത്. ഒരു പക്ഷേ അത് ശരിയായിരിക്കും. ഒരിക്കലും മോഹൻലാലിനെ പത്തു പേർ കൂട്ടത്തോടെ ഇടിക്കുന്നത് ഒരു മലയാളിക്കും കണ്ടു നിൽക്കാനാവില്ല. അദ്ദേഹത്തിന്റെ അത്തരം കഥാപാത്രത്തെ ഇന്നത്തെ പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ സാധിക്കില്ല എന്നും ഷൈൻ പറയുന്നു. അതേസമയം നിമിഷ നേരം കൊണ്ട് വാർത്തകളിൽ ഇടം നേടുന്ന താരങ്ങളിൽ ഒരാളാണ് ഷൈൻ ടോം ചോക്കോ. അഭിമുഖങ്ങളിലൂടെയും തന്റെ ചില അഭിപ്രായങ്ങളിലൂടെയും വിവാദങ്ങൾ സൃഷ്ടിക്കുകായും ചെയാറുണ്ട്.

കമലിന്റെ നമ്മളിലെ അസിസ്റ്റന്റ് ഡയറക്ട്റായി കരിയർ തുടങ്ങിയ ഷൈൻ കമലിന്റെ തന്നെ ​ഗദ്ദാമ്മ എന്ന ചിത്രത്തിലൂടെ അഭിനയ രം​ഗത്തും എത്തി. പിന്നീട് നായക, പ്രതി നായക വേഷങ്ങളിലും സഹനടനായും നിരവധി ചിത്രങ്ങളിലൂടെ തിളങ്ങി. 2011ൽ അഭിനയ രം​ഗത്ത് എത്തിയെങ്കിലും ഷൈൻ ഒരു മുഴുനീള നായക വേഷം ചെയ്യുന്നത് 2014ൽ റിലീസ് ചെയ്ത ഇതിഹാസ എന്ന ചിത്രത്തിലൂടെയാണ്. ആ ചിത്രം ഷൈൻ ടോം ചാക്കോ എന്ന നടന് പുതിയൊരു വാതിൽ തുറന്ന് കൊടുത്തു. വലിയ രീതിയിൽ ചിത്രത്തിന് സ്വീകാര്യത ലഭിച്ചു. ഒരേ സമയം കോമഡി വേഷങ്ങളും എന്നാൽ നെ​ഗറ്റീവ് കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നതിൽ അനായാസ കഴിവുള്ള നടൻ തന്നെയാണ് ഷൈൻ ടോം. മലയാളത്തിന് പുറമേ തമിഴിലും തെലു​ഗിലും ഷൈൻ അഭിനയിച്ചു. ബീസ്റ്റ് എന്ന തമിഴ് ചിത്രത്തിൽ ഒരു വേഷം ചെയ്തു. എന്നാൽ അതിന് ഒരുപാട് ട്രോളുകൾ ഏറ്റു വാങ്ങേണ്ടി വന്നു. അതിനു ശേഷം നാനി നായകനായ ദസറ എന്ന ചിത്രത്തിൽ ശക്തനായ വില്ലൻ കഥാപാത്രമായി വന്ന് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഷൈനിന്റെ അവസാനം ഇറങ്ങിയ ചിത്രം ലിറ്റിൽ ഹാർട്ട്സ് ആണ്. റിലീസിനൊരുങ്ങുന്ന മമ്മൂട്ടിയുടെ ബസൂക്കയിലും ഷൈൻ അഭിനയിക്കുന്നുണ്ട്. അതേസമയം സിനിമകളേക്കാൾ കൂടുതൽ അഭിമുഖങ്ങളിലൂടെ ആളുകൾ ശ്രദ്ധിക്കുന്ന ഒരു താരമാണ് ഷൈൻ ടോം ചാക്കോ. തന്റെ സ്വതസിദ്ധമായ സംസാര ശൈലിയിലൂടെ വലിയൊരു കൂട്ടം ആരാധകരെ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. താരം പറയുന്ന പല കാര്യങ്ങളും സമകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ടാണ്. എന്നാൽ ഷൈൻ പറയുന്ന കാര്യങ്ങളേയെല്ലാം ട്രോൾ ചെയ്യാറുമുണ്ട്.