മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടന് ഷൈന്‍ ടോം ചാക്കോ. കമലിന്റെ സംവിധാന സഹായിയായി കരിയര്‍ ആരംഭിച്ച താരത്തിനെ പിന്നീട് കണ്ടത് അഭിനയ മികവിലൂടെയാണ്. നടനായും വില്ലനായും സഹനടനായും ചുരുങ്ങിയ സമയം കൊണ്ട് തന്നെ പേരെടുക്കാന്‍ ഷൈനിനായിട്ടുണ്ട്.
ഷൈന്‍ അഭിനയ ജീവിതം തുടങ്ങുന്നത് ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രത്തിന് ശേഷം നടനായും വില്ലനായും സഹനടനായും ഷൈന്‍ തിളങ്ങുകയായിരുന്നു. അടുത്തിടെ പുറത്ത് ഇറങ്ങിയ കുറുപ്പ്, വെയില്, ഭീഷ്മ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയവയാണ്.
ഇപ്പോള്‍ താരം സ്വകാര്യ ജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കല്യാണം കഴിക്കാന്‍ വേണ്ടിയാണ് താന്‍ മതപഠന ക്ലാസില്‍ പോയതെന്ന് നടന് ഷൈന്‍ ടോം ചാക്കോ.
കല്യാണം കഴിച്ച് കഴിഞ്ഞപ്പോഴല്ലേ മനസിലായത് ഈ മിഠായി എന്താണ് എന്ന്. അതില്‍ നിന്നും ഊരിപ്പോരാന്‍ പെട്ട പാട് എനിക്കേ അറിയൂ, താരം പറയുന്നു. കൗമുദി മൂവീസിനോടാണ് താരം മനസ്സു തുറന്നത്.
കല്യാണം കഴിച്ച് കഴിഞ്ഞാലേ മനസിലാകൂ ഇത് എന്താണ് പരിപാടി എന്ന്, എല്ലാവരും പോയി കഴിക്കേണ്ട കാര്യമില്ല. പറ്റിയ ആളുകള്‍ പോയാല്‍ മതി. അല്ലെങ്കില്‍ ഭയങ്കര പ്രശ്നമാകും. പിള്ളേര് ഉണ്ടാകണം, എന്നാലേ പടം കാണാന്‍ ആള് കേറുള്ളൂ, എന്നും ഷൈന്‍ പറയുന്നു.