ചെയ്തത് മോശമായതു കൊണ്ടാണ് വരാത്തത്!! മേനോന്‍ ആയാലും നായരായാലും ചെയ്ത ജോലി പൂര്‍ത്തിയാക്കണം നടി പരസ്യമയി അവഹേളിച്ച് ഷൈന്‍ ടോം ചാക്കോ

നടി സംയുക്തയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. മേനോന്‍ ആയാലും നായരായാലും ചെയ്ത ജോലി പൂര്‍ത്തിയാക്കണം എന്നാണ് നടിയെ കുറിച്ച് ഷൈന്‍ പറഞ്ഞത്. സംയുക്ത നായികയാവുന്ന പുതിയ ചിത്രം ബൂമറാംഗ് സിനിമയുടെ പ്രമോഷനിടെയാണ് ഷൈന്‍ പരസ്യമായി നടിയെ അവഹേളിച്ചത്.

ബൂമറാംഗ് സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്ന സംയുക്ത ചിത്രത്തിന്റെ പ്രമോഷന് എത്തിയിരുന്നില്ല. ഇതാണ് നടനെ പ്രകോപിച്ചിരിക്കുന്നത്. സംയുക്ത പേരിനൊപ്പമുള്ള മേനോന്‍ എന്ന ജാതിവാല്‍ മാറ്റിയല്ലോയെന്ന ചോദ്യത്തോടായിരുന്നു ഷൈന്റെ രൂക്ഷ പ്രതികരണം.

‘എന്ത് മേനോന്‍ ആയാലും നായരായാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം. സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പ് ഉണ്ടായിട്ടുള്ളൂ. ചെയ്ത ജോലിയേട് കുറച്ച് ഇഷ്ടം കൂടുതല്‍ ഇഷ്ടം എന്നൊന്ന് ഇല്ല. ഇവരെയൊക്കെ കുത്തിത്തിരിപ്പിക്കാന്‍ ആളുകള്‍ ഉണ്ട്. ചെയ്തത് മോശമായി പോയി എന്ന ചിന്തകൊണ്ടാണ് പ്രമോഷന് വരാത്തത്.’ എന്നായിരുന്നു ഷൈന്‍ പറഞ്ഞത്.

‘വാത്തി’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ്
പേരിനൊപ്പമുള്ള ജാതിവാല്‍ എടുത്തുകളഞ്ഞെന്ന് പ്രഖ്യാപിച്ചത്. ഇത് ഏറെ വൈറലായിരുന്നു.

‘ബൂമറാംഗില്‍ സംയുക്ത മേനോനും ഷൈന്‍ ടോം ചാക്കോയും ബൈജു സന്തോഷ്, ചെമ്പന്‍ വിനോദ് ജോസ്, ഡെയിന്‍ ഡേവിസ് എന്നിവരാണ് സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നത്.

Anu B