Film News

ഷൈനും തനുവും പിരിഞ്ഞോ? സോഷ്യല്‍ മീഡിയയില്‍ നിന്നും ചിത്രങ്ങള്‍ പിന്‍വലിച്ച് താരങ്ങള്‍

മലയാളത്തില്‍ ശ്രദ്ധേയനായ യുവതാരമാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. വ്യത്യസ്ത കഥാപാത്രങ്ങളുമായി ആരാധകമനസ്സില്‍ ചേക്കേറിയ താരമാണ് ഷൈന്‍. അസിസ്റ്റന്റ് ഡയറക്ടറായി ക്യാമറയ്ക്ക് പിറകിലെത്തിയ താരം പിന്നീടാണ് നടനായി എത്തിയത്. നായകനും സഹനടനും വില്ലന്‍ വേഷങ്ങളും എല്ലാം തന്റെ കൈയ്യില്‍ ഭദ്രമാണെന്ന് താരം തെളിയിച്ചുകഴിഞ്ഞു.

സിനിമയില്‍ ശ്രദ്ധേയനായിരിക്കുമ്പോഴും വ്യക്തി ജീവിതത്തില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ തേടിയെത്താറുണ്ട്. അടുത്തിടെയാണ് താരത്തിന്റെ പ്രണയവും വാര്‍ത്തകളില്‍ നിറഞ്ഞത്. പ്രതിശ്രുത വധുവിനൊപ്പം താരം പൊതുചടങ്ങുകളില്‍ എത്തിയപ്പോഴാണ് പ്രണയ കഥയും വൈറലായത്.

തനു എന്ന തനൂജയാണ് ഷൈനിന്റെ പ്രണയിനി. ഇരുവരുടെയും വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഏറെ നാളുകളായി ഷൈനും തനൂജയും പ്രണയത്തിലായിരുന്നു. ഷൈന്‍ പൊതുചടങ്ങുകളിലെല്ലാം തനൂജയെയും കൂടെ കൂട്ടാറുണ്ടായിരുന്നു. വിവാഹം ഉടനെ തന്നെ ഉണ്ടാകുമെന്നും താരങ്ങള്‍ അറിയിച്ചിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഇരുവരുടെയും ബന്ധം പിരിഞ്ഞെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ഇരുവരുടെയും പുതിയ പോസ്റ്റുകളും ആ സൂചനയാണ് തരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷൈനിന്റെ സോഷ്യല്‍മീഡിയ പ്രൊഫൈലില്‍ തനുവിന്റെ ചിത്രങ്ങളൊന്നും കാണുന്നില്ല.
മാത്രമല്ല തനുവിന്റെ പ്രൊഫൈലിലും ഷൈനിന്റെ ഒറ്റ ചിത്രവും ഇല്ലാത്തതും ആരാധകരില്‍ സംശയങ്ങള്‍ നിറയ്ക്കുകയാണ്.

എന്നാല്‍ ഇരുവരും ഇക്കാര്യത്തില്‍ ഒന്നും പ്രതികരിച്ചിട്ടില്ല. കല്യാണം കഴിച്ച് ജീവിക്കാന്‍ താല്‍പര്യമില്ലാത്ത ഒരാള്‍ ആണ് താനെന്ന് ഷൈന്‍ മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ തനു വന്നതോടെ ആ ചിന്തയെല്ലാം മാറിയെന്നും താരം പറഞ്ഞിരുന്നു. ഷൈന്‍ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലും തനൂജയും സ്ഥിരം സാന്നിധ്യമായിരുന്നു. ഈ വര്‍ഷം ജനുവരി ഒന്നാം തീയതി ആയിരുന്നു ഷൈന്‍ ടോം ചാക്കോയുടെയും തനൂജയുടെയും വിവാഹ നിശ്ചയം. ജസ്റ്റ് എന്‍ഗേജ്ഡ് എന്ന ക്യാപ്ഷനോടെ താരങ്ങള്‍ വിവാഹനിശ്ചയ ചിത്രങ്ങള്‍
പങ്കുവച്ചിരുന്നു.

ഷൈനിന്റെ ആദ്യ വിവാഹം അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. തബീത്തയായിരുന്നു ആദ്യ ഭാര്യ. എന്നാല്‍ വിവാഹബന്ധം മുന്നോട്ടു പോയില്ല. 2012 ലായിരുന്നു ഷൈന്‍ ടോം ചാക്കോയും തബീത്തയും വിവാഹിതരായത്. ബന്ധം അധികകാലം മുന്നോട്ട് പോയില്ല. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്, സിയാന്‍ എന്നാണ് മകന്റെ പേര്. അവനിപ്പോള്‍ എട്ടുവയസ്സായെന്നും ഷൈന്‍ പറഞ്ഞിരുന്നു.

Anu B