ഷൈന്‍ ടോമിന്റെ സഹോദരിയ്ക്ക് വിവാഹം!! മനസ്സമ്മത ചടങ്ങില്‍ തിളങ്ങി താരം

മലയാള സിനിമയിലെ വിവാദങ്ങളുടെ തോഴനാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. വിവാദങ്ങളുമായി വാര്‍ത്തകളില്‍ നിരന്തരം നിറയുന്ന താരമാണ് നടന്‍. പലപ്പോഴും നടന്റെ പ്രസ്താവനകള്‍ വിവാദമാകാറുണ്ട്. മുഖം നോക്കാതെ പ്രതികരിക്കുന്നയാളാണ് ഷൈന്‍.

സിനിമയില്‍ നായകനായും വില്ലനായും സഹനടനയുമെല്ലാം തിളങ്ങുകയാണ് താരം. അഹാനയും ഷൈനും പ്രധാന കഥാപാത്രങ്ങളായി എത്തിയ അടിയാണ് താരത്തിന്റെ പുതിയ ചിത്രം. ചിത്രം തിയ്യേറ്ററിലെത്തിയിരിക്കുകയാണ്.

ഇപ്പോഴിതാ താരത്തിന്റെ കുടുംബത്തിലെ സന്തോഷ നിമിഷമാണ് സോഷ്യലിടത്ത് നിറയുന്നത്. ഷൈന്‍ ടോം ചാക്കോയുടെ സഹോദരി വിവാഹിതയാവുകയാണ്. സഹോദരി റിയ മറിയ ചാക്കോയുടെ മനസ്സമ്മതത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്. ചടങ്ങുകളില്‍ നല്ല ഉത്തരവാദിത്തമുള്ള സഹോദരനായി നിറഞ്ഞുനില്‍ക്കുകയാണ് താരം.

വിശാല്‍ ബെന്നേല്‍ സാമുവലാണ് റിയയുടെ വരന്‍. മുണ്ടൂര്‍ ഔര്‍ ലേഡി മൗണ്ട് കാര്‍മേല്‍ ചര്‍ച്ചില്‍ വച്ചായിരുന്നു റിയയുടെയും വിശാലിന്റെയും വിവാഹ നിശ്ചയം. നടന്നത്.

വൈകുനേരം പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷം കൈപ്പറമ്പുള്ള മൂണ്‍ ലൈറ്റ് പാലസ് ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു റിസപ്ഷന്‍ ചടങ്ങുകള്‍. സിപി ചാക്കോയുടെയും മറിയയുമാണ് ഷൈന്റെ മാതാപിതാക്കള്‍. ഷൈനും റിയയും ജോയ് ജോണ്‍ ചാക്കോയുമാണ് മൂന്നു മക്കള്‍.

തന്റെ ജീവിതം തന്നെ സിനിമയ്ക്ക് വേണ്ടി സമര്‍പ്പിച്ചയാളാണ് ഷൈന്‍. ഇരുപത്തിനാല് മണിക്കൂറും സിനിമയ്ക്കുള്ളില്‍ ജീവിക്കാന്‍ കഴിഞ്ഞാല്‍ അതില്‍പ്പരം സന്തോഷമെന്ന് താരം പറഞ്ഞിട്ടുണ്ട്. വിശ്രമം പോലും ഒഴിവാക്കി ലൊക്കേഷനുകളില്‍ നിന്നും ലൊക്കേഷനുകളിലേക്കുള്ള ഓട്ടത്തിലാവും താരം പലപ്പോഴും.

Anu B