Film News

തനിക്ക് സിനിമകൾ ചെയ്യുന്നത് കൊണ്ട് ദോഷമില്ല! ഇന്റർവ്യൂസ് ആണ് പ്രശ്‌നം, ഷൈൻ ടോം ചാക്കോ

മലയാള സിനിമയിൽ എന്തും വെട്ടിത്തുറന്നു പറയുന്ന ഒരു താരമാണ് ഷൈൻ ടോം ചാക്കോ, ഇപ്പോൾ താരം തനിക്ക് സിനിമകൾ ചെയ്യുന്നത് കൊണ്ട് ഒരു ദോഷവും ഉണ്ടായിട്ടില്ല എന്നാൽ ഇന്റർവ്യൂസ്കൾ തനിക്ക് പ്രശ്നമായി തീർന്നിട്ടുണ്ടെന്നു തുറന്നു  പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖ്ത്തിൽ, അഭിമുഖ്ത്തിൽ അവതാരകൻ ചോദിച്ചു സിനിമകൾ താങ്കൾ ഒരുപാട് ചെയ്യുന്നുണ്ടല്ലോ അതുകൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ എന്ന ചോദ്യത്തിനാണ് നടൻ ഇങ്ങനൊരു മറുപടി നൽകുന്നത്

എന്നാൽ അഭിമുഖങ്ങൾ കൊടുക്കാതിരിക്കുന്നതുകൊണ്ടു  കാര്യമില്ല, അത് കൊടുത്തേ പറ്റൂ, ഒരു സിനിമയുടെ പ്രൊമോഷൻ ഇന്റർവ്യൂസ് കൊടുത്തേ പറ്റൂ അത് നാടിനടന്മാരുടെ ഉത്തരവാദിത്വമാണ്. തനിക്ക് സിനിമകൾ ചെയ്യുന്നതുകൊണ്ടു ഒരു ദോഷവും തോന്നാറില്ല എന്നാൽ ഇന്റർവ്യൂസ് കൊടുക്കുമ്പോൾ അങ്ങനെ തോന്നാറുണ്ട്, എന്നാൽ അങ്ങനെ വിചാരിച്ചിട്ട് ഒരു കാര്യവുമില്ല. നമ്മൾ ചെയുന്ന സിനിമകൾക്ക് നമ്മൾ വന്നിരിക്കേണ്ടേ, അത് നമ്മളുടെ ഉത്തരവാദിത്വമാണ് നടൻ പറയുന്നു

ഒരുപാട്  ഇന്റർവ്യൂസ് കൊടുക്കുന്നതുകൊണ്ട് ചിലർ വന്നു ചോദിക്കാറുണ്ട് എന്തിനാണ് ഇത്രയും ഇന്റർവ്യൂസ് കൊടുക്കുന്നതെന്ന്, ഒരു സിനിമ ചെയ്യുമ്പോൾ അതിനു വേണ്ടി രണ്ടുമൂന്ന് ദിവസം നമ്മൾ ഇന്റർവ്യൂസ് കൊടുത്തേ പറ്റൂ, അത് ഒരു നടന്റെ ഉത്തരവാദിത്വമാണ്, നമ്മളുടെ സിനിമകൾ കാണാൻ വേണ്ടിയാണ് ഇന്റർവ്യൂസ് കൊടുക്കുന്നതും,ഷൈൻ പറയുന്നു , ഇപ്പോൾ താരം അയ്യർ ഇൻ അറേബ്യാ എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്, ചിത്രം ഫെബ്രുവരി 3  നെ തീയറ്ററുകളിൽ റിലീസ് ആകും.

 

Suji