‘സിനിമ വിജയിച്ചാൽ ക്രെഡിറ്റ് നടന്മാർക്ക് മാത്രം കൊടുക്കുന്നത് ശരിയല്ല’; വിമർശനവുമായി ഷൈൻ ടോം ചാക്കോ

സിനിമ  എന്ന വിനോദ മാധ്യമത്തിനു   ഇന്നേറെ പ്രേക്ഷക പിന്തുണ കിട്ടാറുണ്ട്.  ക്യാമറയുടെ മുൻപിലും പിന്നിലുമായി അനേകം പേരുടെ പരിശ്രമ ഫലമായാണ് ഓരോ സിനിമയും  ഉണ്ടാകുന്നത്. എന്നാൽ ഒരു  സിനിമ വിജയിക്കുകയാണെങ്കിൽ ആ സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്ന നടന്റെയോ സംവിധായകന്റെയോ പേരിലേക്ക് മാത്രമായി വിജയത്തിന്റെ ഉത്തരവാദിത്തം വരുന്ന കാഴ്ച വളരെ ഇപ്പോൾ പൊതുവെ കണ്ടു വരുന്ന കാര്യമാണ്. അതിനെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കു വെച്ചിരിക്കുകയാണ്  ഷൈൻ ടോം ചാക്കോ. റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജി.മാർത്താണ്ഡൻ സംവിധാനം നിർവഹിക്കുന്ന ‘മഹാറാണി’ നവംബർ 24 ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്. സിനിമയുടെ റിലീസുമായി ബന്ധപെട്ട്  നൽകിയ പ്രത്യേക പ്രൊമോഷൻ  അഭിമുഖത്തിലാണ് സിനിമ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് തന്റെ അഭിപ്രായങ്ങൾ ഷൈൻ തുറന്നു  പറഞ്ഞിരിക്കുന്നത്. ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ നോക്കാം . സിനിമക്ക് പിന്നിൽ ഒരുപാടു പേരുടെ പരിശ്രമമുണ്ട്. എന്നാൽ സിനിമ വിജയിക്കുകയാണെങ്കിൽ അതിന്റെ ഗുണം പലപ്പോഴും നടന്മാർക്ക് മാത്രം ലഭിക്കുന്ന രീതിയിലേക്ക് ഒതുങ്ങി പോകാറുണ്ട്.

ഒരു ഹിറ്റ് ഒരിക്കലും ഒരാളിൽ നിന്നുണ്ടാകുന്നതല്ല അതിനു പിന്നിൽ ആ സിനിമക്കായി പരിശ്രമിക്കുന്ന ഒരു പാട് പേരുടെ വിയര്പ്പുണ്ട്. എന്നാൽ വിജയവുമായി ബന്ധപ്പെട്ടുള്ള സുഖമനുഭവിക്കുന്നതു താരങ്ങളാണ് എന്നും ഷൈൻ ടോം ചാക്കോ പറയുന്നു. സക്സസ് പാർട്ടികളെയും ഷൈൻ വിമർശിക്കുന്നുണ്ട്. . ഒരു സിനിമ വിജയിക്കുകയാണെങ്കിൽ ഇപ്പോൾ സക്‌സസ് പാർട്ടികളൊക്കെ നടത്താറുണ്ട് എന്നും  എന്നാൽ അതിലും ജനങ്ങൾക്ക് പരിചിതമായ മുഖങ്ങളെ ആദരിക്കുക എന്നതിൽ കവിഞ്ഞൊന്നും നടക്കുന്നില്ല എന്നും ഷൈൻ പറയുന്നു. ഒരു സിനിമയുടെ പിറവിക്കായി പരിശ്രമിക്കുന്ന ആളുകൾക്ക് സിനിമ ജയിച്ചു എന്നതിന്റെ പേരിൽ ഒരു നൂറു രൂപ പോലും അധികം കൊടുക്കാറില്ല. പലപ്പോഴും പറഞ്ഞുറപ്പിച്ച പണം പോലും ലഭിക്കാറില്ലെന്നതാണ് യാഥാർഥ്യം എന്നും ഷൈൻ ടോം ചാക്കോ വെളിപ്പെടുത്തി. താരങ്ങൾക്ക് കിട്ടുന്ന പ്രതിഫലത്തെക്കുറിച്ചും ഷൈൻ പറയുന്നുണ്ട്.   കലാകാരന്മാർക്ക് ഒരു പരിധിക്കപ്പുറം പ്രതിഫലം നൽകുന്നതും ശരിയായിട്ടുള്ള രീതിയാണെന്നു തോന്നുന്നില്ല എന്നും  ഇത് അവരിലെ കലയെ നശിപ്പിക്കുകയാണ് ചെയ്യുക എന്നും ഷൈൻ ടോം പറഞ്ഞു . ഇവിടെ ഒരു സിനിമ ചെയ്യുന്നതിനെന്തിനാണ് നടന്മാർക്ക് കോടി കണക്കിന് രൂപ പ്രതിഫലം നൽകുന്നത് അത്രയും രൂപ നല്കാൻ അവരെന്താണിവിടെ ചെയ്യുന്നതെന്ന് ചിന്തിക്കേണ്ടതാണ് എന്നാണ് ഷൈൻ ടോ0 ചാക്കോയുടെ വാക്കുകൾ. മഹാറാണി സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ചുള്ള ചോദ്യത്തിനും  ഷൈൻ ടോം ചാക്കോ മറുപടി നൽകുന്നുണ്ട്ചി ത്രത്തിന്റെ സംവിധായകനും എഴുത്തുകാരനുമായി നടത്തിയ അഭിമുഖത്തിൽ ഷൈൻ ടോം ചാക്കോ എന്ന നടന്റെ ഒരുപാടു മാനറിസങ്ങളുള്ള കഥാപാത്രമാണ് ചിത്രത്തത്തിലുള്ളതെന്നു പറഞ്ഞിരുന്നു ഇതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് ഷൈൻ  മറുപടി നൽകിയത്.


നമ്മുടെ നിത്യ ജീവിതത്തിലുണ്ടാകുന്ന പെരുമാറ്റ രീതികളുണ്ട്. നമ്മൾ ആളുകളെ കാണുന്നു അവരോടു സംസാരിക്കുന്നു ഇടപപെടുന്നു. നമ്മുടെ ഈ ഒരു പെരുമാട്ടം തന്നെയാണ് അഭിനയത്തത്തിനും ആവശ്യമുള്ളത്. അത് തന്നെയാണ് നമ്മൾ അഭിനയത്തിലും ചെയ്യുന്നത്. മറ്റേതൊരു മേഖലയെക്കാളും ജീവിതവുമായി ചേർന്ന് നിൽക്കുന്നതാണ് അഭിനയം. അതിനു കാരണം നമ്മുടെ നിത്യ ജീവിതവുമായി ബന്ധമുള്ള സന്ദർഭങ്ങളാണ് നമുക്ക് അഭിനയിക്കാനുണ്ടാവുക എന്നുള്ളതാണ്. ജീവിതത്തിൽ നമുക്ക് കണ്ടു പരിചയമുള്ള ആളുകളും സന്ദർഭങ്ങളുമൊക്കെയാണ് അഭിനയത്തിലും കാണാൻ സാധിക്കുക. അത് കൊണ്ട് തന്നെ ആളുകളെ വലിയ രൂപത്തിൽ സ്വാധീനിക്കാൻ കഴിവുള്ള മേഖല കൂടിയാണിത്. അതേ സമയം, ഹരിശ്രീ അശോകൻ ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ, രഘുനാഥ് പാലേരി എന്നിവരാണ് മഹാറാണിയിലെ മറ്റ് കഥാപാത്രങ്ങൾ. എസ്.ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ഇഷ്‌ക്ക് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആയ രതീഷ് രവിയാണ്.