‘ദസറ’ എന്ന സൂപ്പർ സിനിമയ്ക്ക് ശേഷം വീണ്ടും തെലുങ്കിൽ തിളങ്ങാൻ മലയാളി താരം ഷൈൻ ടോം ചാക്കോ. ജൂനിയർ എൻടിആർ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ദേവര’യിലാണ് ഷൈൻ ടോം എത്തുന്നത്. സെയ്ഫ് അലിഖാൻ, ജാൻവി കപൂർ എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ജാൻവി കപൂറിന്റെ ആ്ദ്യ തെലുങ്ക് സിനിമ കൂടിയാണിത്.
ജൂനിയർ എൻടിആറിന് പിറന്നാൾ ആശംസകൾ നേർന്ന് ഷൈൻ ടോം ചാക്കോ പങ്കുവച്ച കുറിപ്പിലാണ് തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഷൈൻ ടോമിന്റെ ‘ദസറ’യിലെ അഭിനയ പ്രകടനം തെലുങ്ക് പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ്.തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ നിന്നായി വമ്പൻ ഓഫറുകളാണ് താര്ത്തിനെ തേടി എത്തുന്നത്. ദേവരയിൽ എൻടിആറിനും സെയ്ഫ് അലിഖാനുമൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ഷൈൻ അവതരിപ്പിക്കുന്നത് എന്നാണ് പുറത്ത് വരുന്നറിപ്പോർട്ട്.
കൊരട്ടാല ശിവയാണ് ദേവര’സംവിധാനം ചെയ്തിരിക്കുന്നത് . യുവസുധ ആർട്ട്സും എൻടിആർ ആർട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാൺ റാം ആണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദ്രൻ, ഛായാഗ്രാഹണം രത്നവേലു ഐഎസ്സി, എഡിറ്റിങ് ശ്രീകർ പ്രസാദ് എന്നിവരാണ്. പാൻ ഇന്ത്യൻ ചിത്രമായ ദേവര2024 ഏപ്രിൽ അഞ്ചിനാണ് റിലീസ് ചെയ്യുക.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…