‘ദേവര’യിൽ എൻടിആറിനൊപ്പം ഷൈൻ ടോം ചാക്കോയും

‘ദസറ’ എന്ന സൂപ്പർ സിനിമയ്ക്ക് ശേഷം വീണ്ടും തെലുങ്കിൽ തിളങ്ങാൻ മലയാളി താരം ഷൈൻ ടോം ചാക്കോ. ജൂനിയർ എൻടിആർ നായകനാകുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘ദേവര’യിലാണ് ഷൈൻ ടോം എത്തുന്നത്. സെയ്ഫ് അലിഖാൻ, ജാൻവി…

‘ദസറ’ എന്ന സൂപ്പർ സിനിമയ്ക്ക് ശേഷം വീണ്ടും തെലുങ്കിൽ തിളങ്ങാൻ മലയാളി താരം ഷൈൻ ടോം ചാക്കോ. ജൂനിയർ എൻടിആർ നായകനാകുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘ദേവര’യിലാണ് ഷൈൻ ടോം എത്തുന്നത്. സെയ്ഫ് അലിഖാൻ, ജാൻവി കപൂർ എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ജാൻവി കപൂറിന്റെ ആ്ദ്യ തെലുങ്ക് സിനിമ കൂടിയാണിത്.

ജൂനിയർ എൻടിആറിന് പിറന്നാൾ ആശംസകൾ നേർന്ന് ഷൈൻ ടോം ചാക്കോ പങ്കുവച്ച കുറിപ്പിലാണ് തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഷൈൻ ടോമിന്റെ ‘ദസറ’യിലെ അഭിനയ പ്രകടനം തെലുങ്ക് പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ്.തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ നിന്നായി വമ്പൻ ഓഫറുകളാണ് താര്ത്തിനെ തേടി എത്തുന്നത്. ദേവരയിൽ എൻടിആറിനും സെയ്ഫ് അലിഖാനുമൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ഷൈൻ അവതരിപ്പിക്കുന്നത് എന്നാണ് പുറത്ത് വരുന്നറിപ്പോർട്ട്.

കൊരട്ടാല ശിവയാണ് ദേവര’സംവിധാനം ചെയ്തിരിക്കുന്നത് . യുവസുധ ആർട്ട്സും എൻടിആർ ആർട്‌സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാൺ റാം ആണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദ്രൻ, ഛായാഗ്രാഹണം രത്‌നവേലു ഐഎസ്സി, എഡിറ്റിങ് ശ്രീകർ പ്രസാദ് എന്നിവരാണ്. പാൻ ഇന്ത്യൻ ചിത്രമായ ദേവര2024 ഏപ്രിൽ അഞ്ചിനാണ് റിലീസ് ചെയ്യുക.