തെന്നിന്ത്യയിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ശിവ കാർത്തികേയൻ ഇപ്പോൾ ഒരു പുതിയ ചിത്രം നിർമിക്കുന്നു, ചിത്രത്തിന്റെ പേര് താരം തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ‘കൊട്ടുകാളി’ എന്നാണ് ചിത്രത്തിന് പേര് നല്കിയിരിക്കുന്നത്. ചിത്രത്തിൽ സൂരിയും ,മലയാളി താരമായ അന്നാ ബെന്നുമാണ് പ്രധാന കഥപാത്രങ്ങളായി എത്തുന്നത്. വിനോദ് രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.